മാനുഷിക പരിഗണനയിൽ ദിവസവേതനക്കാരനെ വീണ്ടും നിയമിക്കണം -മനുഷ്യാവകാശ കമീഷൻ

ആലപ്പുഴ: വനം വകുപ്പിൽ ദിവസവേതനത്തിൽ ജോലിക്കിടെ പറഞ്ഞുവിട്ട ആൾക്ക് മാനുഷിക പരിഗണന നൽകി അർഹമായ നിയമനം നൽകണ​െമന്ന്​ സംസ്ഥാന മനുഷ്യാവകാശ കമീഷൻ അംഗം വി.കെ. ബീനാകുമാരി. ആലപ്പുഴ ​െഡപ്യൂട്ടി ഫോറസ്​റ്റ്​ കൺസർവേറ്റർക്കാണ് നിർദേശം നൽകിയത്. 12 വർഷമായി ദിവസവേതനാടിസ്ഥാനത്തിൽ സാമൂഹിക വനവത്കരണ പദ്ധതിയുടെ ആലപ്പുഴ ഡിവിഷന് കീഴിൽ ജോലിക്കാരനായ എൻ. സുരേന്ദ്ര​ൻെറ നിയമനം പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടത്. വേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകിയതിനാലാണ്​ ജോലിയിൽനിന്ന​്​ പിരിച്ചുവിട്ടതെന്ന് പരാതിക്കാരൻ അറിയിച്ചു. മറ്റ് വരുമാനമാർഗമില്ലെന്ന്​ പരാതിക്കാരൻ ബോധിപ്പിച്ചതോടെയാണ്​ കമീഷ​ൻെറ ഇടപെട്ടത്​. 160 പേര്‍ക്ക് കോവിഡ് ആലപ്പുഴ: ജില്ലയില്‍ 160 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 156 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. നാലുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗസ്ഥിരീകരണനിരക്ക്​ 4.98 ശതമാനമാണ്. 255 പേര്‍ രോഗമുക്തരായി. 1524 പേര്‍ ചികിത്സയിലുണ്ട്​. മെഡിക്കല്‍ കോളജിൽ താൽക്കാലിക നിയമനം ആലപ്പുഴ: ഗവ. ടി.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ താൽക്കാലിക നിയമനം നടത്തും. ഇ-ഹെല്‍ത്ത് പ്രോജക്ടി​ൻെറ നടത്തിപ്പിന്​ ഹാന്‍ഡ്ഹോള്‍ഡ്, ടെക്നിക്കല്‍ സ്​റ്റാഫ്​ ഒഴിവിലേക്ക് ഈ മാസം 15ന് രാവിലെ 10നാണ് അഭിമുഖം. യോഗ്യത- ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്സ്/ഐ.ടി/ കമ്പ്യൂട്ടര്‍ സയന്‍സ്. ഇ-ഹെല്‍ത്ത് പ്രോഗ്രാം മാനേജ്മൻെറ്​ യൂനിറ്റ് നടത്തിയ പരിശീലനത്തില്‍ പങ്കെടുത്തവരും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ അസ്സലും പകര്‍പ്പും ഹാജരാക്കണം. കോവിഡ് വാര്‍ഡിലെ രോഗികളെ പരിചരിക്കാനുള്ള മെഡിക്കല്‍ ഓഫിസര്‍മാരുടെ ഒഴിവിലേക്ക്​ നിയമനത്തിന് 16ന് രാവിലെ 10 മുതല്‍ അഭിമുഖം നടക്കും. എന്‍.എ.ജെ.ആര്‍ ആയി ജോലി ചെയ്തിരുന്ന എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി രജിസ്ട്രേഷനുമുള്ളവരെയാണ്​ പരിഗണിക്കുന്നത്. യോഗ്യത രേഖകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം സൂപ്രണ്ട് ഓഫിസില്‍ എത്തണം. നാഷനല്‍ ഹെല്‍ത്ത് മിഷന്‍ കോവിഡ് ബ്രിഗേഡ് വഴി നിയമിച്ച് ഒക്ടോബര്‍ 31ന് ജോലിയില്‍നിന്നള വിടുതല്‍ ചെയ്ത നഴ്സിങ്​ ഓഫിസര്‍മാരെ കോവിഡ് ഡ്യൂട്ടിക്കായുള്ള ഒഴിവുകളിലേക്ക് താൽക്കാലികമായി നിയമിക്കും. യോഗ്യത- എസ്.എസ്.എല്‍.സിയും പ്ലസ് ടുവും ബി.എസ്​സി നഴ്സിങ്​/ മൂന്നുവര്‍ഷത്തില്‍ കുറയാത്ത ജി.എന്‍.എം, കേരള നഴ്സസിങ്​ ആന്‍ഡ് മിഡ്​വൈവ്സ് കൗണ്‍സിലി​ൻെറ രജിസ്ട്രേഷന്‍. താല്‍പര്യമുള്ളവര്‍ 14ന് വൈകീട്ട്​ അഞ്ചിന്​ മുമ്പ്​ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡി​ൻെറ പകര്‍പ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സൂപ്രണ്ട് ഓഫിസില്‍ നേരിട്ടോ തപാലിലോ അപേക്ഷിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.