ഉപതെരഞ്ഞെടുപ്പ്: പോളിങ്​ ഉദ്യോഗസ്ഥര്‍ ഹാജരാകണം

ആലപ്പുഴ: ജില്ല പഞ്ചായത്ത് അരൂർ ഡിവിഷൻ ഉപതെരഞ്ഞെടുപ്പി​ൻെറ പോളിങ്​ ഉദ്യോഗസ്ഥർ നിയമനം ലഭിച്ച പോളിങ്​ സ്‌റ്റേഷനിൽ തിങ്കളാഴ്​ച ഉച്ചക്ക്​ 12നകം നേരിട്ട് എത്തണം. റിസർവായി നിയമനം ലഭിച്ചവര്‍ രാവിലെ 10ന് മുമ്പ് തുറവൂർ ടി.ഡി.എച്ച്.എസ്.എസിൽ ഉപവരണാധികാരി മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യണം. പോളിങ്​ ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വരണാധികാരി അറിയിച്ചു. പരിപാടികൾ ഇന്ന്​ ആലപ്പുഴ സി.പി.എം ജില്ലകമ്മിറ്റി ഓഫിസ്​: പി. കൃഷ്​ണപിള്ള പഠനകേന്ദ്രം ഉദ്​ഘാടനം-മുഖ്യമന്ത്രി പിണറായി വിജയൻ -വൈകു. 5.00 ആലപ്പുഴ പഗോഡ റിസോർട്ട്​: കെ.എസ്​.എഫ്​.ഇ സ്​റ്റാഫ്​ അസോസിയേഷൻ ജീവനക്കാരുടെ പഠനക്യാമ്പ്​ -രാവിലെ 10.00 ആലപ്പുഴ ആറാട്ടുവഴി ശ്രീസത്യസായി ഹാൾ: സൗജന്യ മെഡിക്കൽ ക്യാമ്പ്​ -രാവിലെ 9.30 വടുതല പബ്ലിക്​ ലൈബ്രറി ഗ്രൗണ്ട്​: 'ആശയസംവാദത്തി​ൻെറ സൗഹൃദ നാളുകൾ' കാമ്പയി​ൻെറ ഭാഗമായി ജമാഅത്തെ ഇസ്​ലാമി ചേർത്തല ഏരിയയുടെ ബഹുജന സംഗമം -വൈകു.4.30, ശിഹാബ്​ പൂക്കോട്ടൂരി​ൻെറ പ്രഭാഷണം -6.30 ചേർത്തല എസ്​.എൻ കോളജ്​ മൈതാനം: എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രജതജൂബിലി ആഘോഷം ഉദ്​ഘാടനം -ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ -വൈകു.4.00 കണിച്ചുകുളങ്ങര എൻ.എച്ച്​ ജങ്​ഷൻ ഓഡിറ്റോറിയം: എൻ.എൻ.ഡി.പി സംരക്ഷണസമിതി ജനകീയ സമരപ്രഖ്യാപന കൺവെൻഷൻ -രാവിലെ10.00 ചേർത്തല സൻെറ്​ മൈക്കിൾസ്​ കോളജ്​ ഗ്രൗണ്ട്​: അത്​ലറ്റിക്​സ്​ അസോസിയേഷൻ ജില്ല കായികമേള -രാവിലെ10.00 മുഹമ്മ ന​​സ്രത്ത്​ കാർമൽ ആശ്രമ ദൈവാലയം: അമലോത്ഭവ തിരുനാൾ, കുർബാന -വൈകു. 5.30 പരുമല സൻെറ്​ ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച്​ കുരിശടി: കൂദാശ, നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്​റ്റമോസ് മെത്രാ​േപ്പാലീത്ത -വൈകു.3.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.