അരൂർ: അഞ്ചുകിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ. കുമ്പളം ചാണിയിൽ വിഷ്ണുഭാസ്‍കർ (പാക്കരൻ -23), കൊച്ചി പള്ളുരുത്തി മംഗലത്ത് വീട്ടിൽ ഫാസിൽ (പാച്ചു -22), വില്ലിങ്ടണ്‍ ഐലൻഡ് കളരിക്കൽ വീട്ടിൽ അരുക്കുറ്റി വടുതല ജങ്ഷനു സമീപം താമസിക്കുന്ന നിയാസ് (29) എന്നിവരാണ് അറസ്‍റ്റിലായത്. വെള്ളിയാഴ്‍ച രാത്രി എട്ടരയോടെ എഴുപുന്ന പഞ്ചായത്ത് ഓഫിസിന് തെക്കുള്ള ഗ്രൗണ്ടില്‍ കാറിലെത്തിയ നിയാസില്‍നിന്ന് ബൈക്കിലെത്തിയ ഫാസിലും വിഷ്‍ണുഭാസ്‍കറും കഞ്ചാവ് വാങ്ങുന്നതിനിടെയാണ് പിടിയിലായത്. ഇവരിൽനിന്ന് 5.235 കിലോ കഞ്ചാവ് കണ്ടെടുത്തു. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. അരൂർ എസ്.ഐ അഭിറാം, എസ്.െഎ മണിക്കുട്ടൻ, എ.എസ്.ഐമാരായ ബഷീർ, സാബു, ശ്യാം, സിവിൽ പൊലീസ് ഓഫിസർമാരായ ബിനുമോൻ, ജോമോൻ, ബിജോയി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. APG niyas നിയാസ് APG fazil ഫാസിൽ APG vishnu വിഷ്ണുഭാസ്‍കർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.