ജയപ്രകാശ് സ്മൃതി മണ്ഡപം തുറന്നു

കായംകുളം: കായംകുളത്തി​ൻെറ രാഷ്​ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്ന സി.ആർ. ജയപ്രകാശി​ൻെറ സ്മൃതി മണ്ഡപം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംയുക്തമായി ഉദ്ഘാടനം ചെയ്തു. ഒന്നാം ചരമവാർഷിക ദിനത്തിലാണ് സ്മാരകം ഉയർന്നത്. കെ.പി.സി.സി ജനറൽ സെക്രട്ടറി, ഡി.സി.സി പ്രസിഡൻറ്​, കായംകുളം മുനിസിപ്പൽ ചെയർമാൻ എന്നീ നിലകളിൽ സജീവ സാനിധ്യമായിരുന്നു. കെ. ബാബു എം.എൽ.എ, പി.സി. വിഷ്ണുനാഥ് എം.എൽ.എ, സി.ആർ. മഹേഷ് എം.എൽ.എ, ഡി.സി.സി പ്രസിഡൻറ്​ ബി. ബാബുപ്രസാദ്, എം. ലിജു, ഷാനിമോൾ ഉസ്മാൻ, എ.എ. ഷുക്കൂർ, പ്രതാപവർമ തമ്പാൻ, എം. മുരളി, ഡി. സുഗതൻ, ഡോ. ശൂരനാട് രാജശേഖരൻ, കോശി എം. കോശി, ജോൺസൺ എബ്രഹാം, സി.കെ. ഷാജിമോഹൻ, എൻ. രവി, ഇ. സമീർ കറ്റാനം ഷാജി, എസ്. ശരത്, വേലഞ്ചിറ സുകുമാരൻ, പി.എസ്. ബാബുരാജ്, എ.ജെ. ഷാജഹാൻ, കെ. രാജേന്ദ്രൻ, നിതിൻ എ. പുതിയിടം, ബാബു കൊരമ്പല്ലിൽ എന്നിവർ സംസാരിച്ചു. ചിത്രം: APLKY1CRJ സി.ആർ. ജയപ്രകാശ് സ്മൃതിമണ്ഡപം പത്തിയൂരിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംയുക്തമായി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.