അരൂർ: ദേശീയപാതയിൽ അരൂർ ക്ഷേത്രം ജങ്ഷനിൽ സിഗ്നൽ ലൈറ്റുകൾ തെളിയാത്തത് അപകടഭീഷണി ഉയർത്തുന്നു. ദേശീയ പാതയിൽനിന്ന് അരൂക്കുറ്റി റോഡിലേക്ക് പോകുന്ന വാഹനങ്ങളും കടന്നുവരുന്ന വാഹനങ്ങളും പലപ്പോഴും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. സിഗ്നൽ ലൈറ്റുകൾ തെളിയാത്തതിനാൽ ദേശീയ പാതയിലൂടെ ചീറിപ്പാഞ്ഞ് പോകുന്ന വലിയ വാഹനങ്ങൾ ഇടറോഡിലൂടെ വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാറില്ല. സിഗ്നൽ ലൈറ്റുകൾ കണ്ണടച്ചിട്ട് ഒരാഴ്ചയിലധികമായി. സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കുമ്പോഴും അപകടങ്ങൾ ഉണ്ടാകുന്ന ജങ്ഷനിൽ ലൈറ്റുകൾ ശരിയാകുന്നതുവരെ ഗതാഗത നിയന്ത്രണത്തിന് പൊലീസിനെ നിയോഗിക്കണമെന്നാണ് ആവശ്യം. രാവിലെ സമയങ്ങളിൽ കൊച്ചിയിൽ എത്താൻ നൂറുകണക്കിന് വാഹനങ്ങളാണ് അരൂക്കുറ്റി റോഡിലൂടെ വരുന്നത്. ദേശീയപാതയുടെ ഇരുഭാഗത്തുനിന്നും പാഞ്ഞു വരുന്ന െട്രയിലർ ലോറിയടക്കമുള്ള വാഹനനിരക്കിടയിൽ കടന്ന് കൂടാൻ അരൂക്കുറ്റിയിൽനിന്ന് എത്തുന്ന വാഹനങ്ങൾ പെടാപ്പാടാണ് നടത്തുന്നത്. ദേശീയപാത മുറിച്ചു കടക്കാൻ വിദ്യാർഥികളടക്കമുള്ളവർ കഷ്ടപ്പെടുന്ന അവസ്ഥയും നിലവിലുണ്ട്. ചിത്രം ട്രാഫിക് ലൈറ്റുകൾ തെളിയാത്ത അരൂർ ക്ഷേത്രം ജങ്ഷൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.