ആലപ്പുഴ: മാവേലിക്കര താലൂക്ക് സഹകരണബാങ്ക് തഴക്കര ശാഖയിൽ 38 കോടിയുടെ തട്ടിപ്പിൻെറ അന്വേഷണം അഞ്ചുവർഷമായിട്ടും എങ്ങുമെത്താത്തതിൽ പ്രതിഷേധിച്ച് നിക്ഷേപകരുടെ കൂട്ടായ്മ തിങ്കളാഴ്ച രാവിലെ 10 മുതൽ െഹഡ് ഓഫിസിന് മുന്നിൽ അനിശ്ചിതകാലസമരം ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്തസേമ്മളനത്തിൽ അറിയിച്ചു. വിവിധ ഏജൻസികൾ അന്വേഷിച്ചിട്ടും 500ലധികം നിക്ഷേപകരുെട തുക ഇനിയും മടക്കിനൽകിയിട്ടില്ല. അഴിമതി നടത്തിയവരിൽനിന്ന് തുകയും ഈടാക്കിയിട്ടില്ല. 14 കോടി പല നിക്ഷേപകരുടെ പേരിൽ വായ്പ എടുത്തതായി വ്യാജരേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. ക്രമക്കേടുകളെക്കുറിച്ച ക്രൈംബ്രാഞ്ച് അന്വേഷണവും നിലച്ചു. ക്രൈംബ്രാഞ്ച് സ്പെഷൽ ടീമിനെ നിയോഗിച്ച് ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന ഹൈകോടതി ഉത്തരവും നടപ്പായില്ല. കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിലെത്തി രണ്ടുവർഷമായിട്ടും നിക്ഷേപകർക്ക് നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല. മുൻ ഭരണസമിതി അംഗങ്ങളെയും ഭീമമായ വായ്പയെടുത്ത രാഷ്ട്രീയക്കാരെയും രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോഴത്തെ ഭരണസമിതി നടത്തുന്നതെന്ന് ഇവർ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ കൺവീനർ ബി. ജയകുമാർ, വി.ജി. രവീന്ദ്രൻ, എം. വിനയൻ, ടി.കെ. പ്രഭാകരൻ നായർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.