കായംകുളം: ദേശീയപാത 66 ൻെറ നവീകരണം നടക്കുമ്പോൾ കായംകുളം പട്ടണത്തെ രണ്ടായി മുറിക്കരുതെന്ന് സോഷ്യൽ ഫോറം ആവശ്യപ്പെട്ടു. പാതയുടെ ഇരുവശങ്ങളിലേക്കും യാത്രചെയ്യുന്നതിന് ഏല്ലാ റോഡുകളിലേക്കും അടിപ്പാതകൾ നിർമിക്കണം. പ്രസിഡൻറ് അഡ്വ. ഒ. ഹാരിസ് അധ്യക്ഷത വഹിച്ചു. ബി. ദിലീപൻ, ഉദയകുമാർ ചേരാവള്ളി, എൻ.ആർ അജയകുമാർ, മക്ബൂൽ മുട്ടാണിശേരി, സജീർ കുന്നുകണ്ടം, നിസാം സാഗർ, അനിൽപ്രസാദ്, താഹവൈദ്യൻവീട്ടിൽ, നസീബ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.