കുട്ടനാട്: മുളക്കാത്ത വിത്ത് ലഭിച്ച കർഷകർക്ക് ഗുണമേന്മയുള്ള വിത്തുനൽകാൻ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിൻെറ (കെ.എസ്.എസ്.ഡി.എ) തീരുമാനം. കഴിഞ്ഞദിവസം സ്ഥലത്തെത്തി അധികൃതർ വിത്ത് പരിശോധിച്ചിരുന്നു. വിത്ത് സ്വകാര്യ ഏജൻസിയിൽനിന്ന് വാങ്ങിയ കർഷകർക്ക് ചെലവായ പണം അക്കൗണ്ടിൽ നൽകുന്നതും പരിഗണിക്കുന്നതായാണ് സൂചന. സർക്കാർ ഏജൻസികൾ ഗുണനിലവാരം കുറഞ്ഞ വിത്ത് നൽകിയതിനെ തുടർന്നാണ് മുളക്കാതെ വന്നതും സീസൺകൃഷി അവതാളത്തിലായതും. എന്നാൽ, വിത്ത് മാറ്റിനൽകുന്നതിൽ തീരുമാനമുണ്ടായില്ല. കർഷകരെ ബുദ്ധിമുട്ടിക്കരുതെന്ന കൃഷിവകുപ്പ് നിലപാടിനെ തുടർന്നാണ് ഒടുവിൽ തീരുമാനം. നാഷനൽ സീഡ്സ് കോർപറേഷൻ ലിമിറ്റഡ് (എൻ.എസ്.സി) വഴി ലഭിച്ച മുളക്കാത്ത വിത്ത് മാറ്റിനൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. 1347 ഏക്കർ വരുന്ന രാജരാമപുരം കായലിലെ കർഷകർക്കുലഭിച്ച വിത്തിൽ പകുതിയും പതിരാണ്. എൻ.എസ്.സി.യിൽനിന്ന് വാങ്ങി രാമങ്കരി സഹകരണബാങ്കാണ് വിത്ത് നൽകിയത്. വിത്ത് മാറ്റിനൽകൽ വൈകുന്നത് കർഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ചിങ്ങംകരി കോതകരി പാടശേഖരത്തിലെ കർഷകർക്ക് കെ.എസ്.എസ്.ഡി.എയിൽനിന്ന് ആദ്യം ലഭിച്ച വിത്ത് കിളിർക്കാതെവന്നപ്പോൾ തിരികെ കയറ്റിയയച്ചിരുന്നു. പകരംവന്ന വിത്ത് 20 ശതമാനംപോലും കിളിർക്കുന്നില്ല. പുഞ്ചവിത വൈകിയതോടെയാണ് വിത്തിൻെറ ഗുണമേന്മ നഷ്ടപ്പെട്ടതെന്ന് അധികൃതർ പറയുന്നു. പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കൃഷി ഓഫിസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയാണ് പുഞ്ചവിത വൈകിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.