ബിരിയാണി വിതരണം ചെയ്തു

അമ്പലപ്പുഴ: സബ് ജയിലിലെ തടവുകാർ പാചകം ചെയ്ത ബിരിയാണി പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസികൾക്ക് വിതരണം ചെയ്തു. 180ഓളം ബിരിയാണിയാണ് ജില്ല ജയിൽ സൂപ്രണ്ട് ആർ. ശ്രീകുമാറിൽനിന്ന് ശാന്തി ഭവൻ മാനേജിങ്​ ട്രസ്​റ്റി ബ്രദർ മാത്യു ആൽബിൻ ഏറ്റുവാങ്ങിയത്. ജീവകാരുണ്യ സംഘടനയായ ഫാ. ഡേവിഡ് ചിറമേൽ ഫൗണ്ടേഷനാണ് ബിരിയാണിക്കുള്ള പണം നൽകിയത്. ഫൗണ്ടേഷൻ ചുമതലയുള്ള വൈ.എം.സി.എ ജനറൽ സെക്രട്ടറി മോഹൻ ജോർജ്, മാർട്ടിൻ, കൈനകരി അപ്പച്ചൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ചിത്രം...ജില്ല ജയിൽ സൂപ്രണ്ട് ആർ. ശ്രീകുമാറിൽനിന്ന് ബ്രദർ മാത്യു ആൽബിൻ ബിരിയാണി ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.