തെര.​ പ്രവർത്തനങ്ങൾക്ക്​ തൊഴിലുറപ്പ് തൊഴിലാളികൾ; കോൺഗ്രസ്​, ബി.ജെ.പി പ്രതിഷേധം

അരൂർ: തൊഴിലുറപ്പ് തൊഴിലാളികളെ അനധികൃതമായി തെരഞ്ഞെടുപ്പ്​ പ്രവർത്തനങ്ങൾക്ക്​ ഉപയോഗിക്കുന്നെന്ന് ആരോപിച്ച് കോൺഗ്രസ​ും ബി.ജെ.പിയും പ്രതിഷേധിച്ചു. തൊഴിലാളികളെ പ്രവൃത്തിദിവസം അവധിയെടുപ്പിച്ച് ഇടതുസ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പുയോഗത്തിൽ പങ്കെടുക്കാൻ നിർബന്ധിക്കു​െന്നന്ന് ആരോപിച്ച് അരൂർ പഞ്ചായത്തിലെ പ്രതിപക്ഷ കക്ഷികളായ യു.ഡി.എഫിലെയും എൻ.ഡിഎയിലെയും അംഗങ്ങൾ പഞ്ചായത്ത് ഓഫിസിന്​ മുന്നിൽ പ്രകടനം നടത്തി. തൊഴിലുറപ്പ് തൊഴിലാളികളുടെ കൺ​െവൻഷൻ ഇടതുപക്ഷത്തിന്​ സംഘടിപ്പിക്കാൻ പഞ്ചായത്ത് അധികാരികൾ കൂട്ടുനിന്നതായി​ ആരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയെ ചോദ്യം ചെയ്തത് സംഘർഷത്തിന്​ കാരണമായി. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച് തെരഞ്ഞെടുപ്പു വരണാധികാരികൂടിയായ കലക്​ടർക്ക്​ യു.ഡി.എഫ്​ പ്രവർത്തകർ പരാതി നൽകി. യു.ഡി.എഫ്​ പ്രകടനത്തിന് പാർലമൻെററി പാർട്ടി ലീഡർ വി.കെ. മനോഹരൻ, ബ്ലോക്ക് മെംബർ മേരി ദാസൻ, പഞ്ചായത്ത് മെംബർമാരായ സി.കെ. പുഷ്പൻ, ഉഷ അഗസ്​റ്റിൻ, ജ്യോതി ലക്ഷ്മി, എലിസബത്ത് സേവ്യർ, ഇബ്രാഹിംകുട്ടി എന്നിവർ നേതൃത്വം നൽകി. എൻ.ഡി.എ ധർണക്ക്​ ബി.ജെ.പി നേതാക്കളായ കെ.എൽ. സുരേഷ്, ഗിരീഷ്, അഗസ്​റ്റിൻ കളത്തറ, പ്രീതി ഷാജി, പഞ്ചായത്ത് മെംബർ സന്ധ്യ ശ്രീജൻ എന്നിവർ നേതൃത്വം നൽകി. ചിത്രം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് തൊഴിലുറപ്പ് തൊഴിലാളികളെ പ​ങ്കെടുപ്പിച്ച്​ എൽ.ഡി.എഫ് കൺവെൻഷൻ സംഘടിപ്പിച്ചെന്ന്​ ആരോപിച്ച് കോൺഗ്രസും ബി.ജെ.പിയും നടത്തിയ സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.