ചേർത്തല: കേരളത്തിൽ കൃഷി ജനകീയ ഉത്സവമാക്കുമെന്ന് മന്ത്രി പി. പ്രസാദ്. മൈനർ ഇറിഗേഷൻ വകുപ്പിൻെറയും വെട്ടയ്ക്കൽ ബി ബ്ലോക്ക് പാടശേഖരത്തിൻെറയും സഹകരണത്തോടെ വെട്ടയ്ക്കൽ ഫാർമേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കൊയ്ത്ത് ഉത്സവവും ഗ്രാമം പൊക്കാളി റൈസിൻെറ വിപണന ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൃഷിക്കാരിൽനിന്ന് നേരിട്ട് ഉൽപന്നങ്ങൾ ശേഖരിച്ച് കേരളത്തിൽ വിപണനം ചെയ്യുന്നതോടെ പച്ചക്കറി വിലക്കയറ്റം പിടിച്ചുനിർത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. പട്ടണക്കാട് പഞ്ചായത്ത് പ്രസിഡൻറ് സുജിത ദിലീപ് അധ്യക്ഷതവഹിച്ചു. സംഘം പ്രസിഡൻറ് പി.ജി. പുരുഷോത്തമൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗീതാ ഷാജി, വൈസ് പ്രസിഡൻറ് ആർ. ജീവൻ, ജില്ല പഞ്ചായത്ത് അംഗം സജിമോൾ ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. സാബു, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യം സ്ഥിരം സമിതി ചെയർപേഴ്സൻ ജയപ്രതാപൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: ചേർത്തല മൈനർ ഇറിഗേഷൻ വകുപ്പിൻെറയും വെട്ടയ്ക്കൽ ബി ബ്ലോക്ക് പാടശേഖരത്തിൻെറയും സഹകരണത്തോടെ വെട്ടയ്ക്കൽ ഫാർമേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കൊയ്ത്ത് ഉത്സവം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.