മാന്നാർ: ഭാവിതലമുറക്കായി ജലസ്രോതസ്സുകൾ സംരക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് മന്ത്രി സജി ചെറിയാൻ. മാന്നാർ ഇരമത്തൂർ മുസ്‌ലിം പള്ളിയുടെ കുളം നവീകരണ പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിലെ 13 ലക്ഷം രൂപയാണ് കുളം നവീകരിക്കാൻ വിനിയോഗിക്കുന്നത്. ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ് ഷമീം അലി അധ്യക്ഷത വഹിച്ചു. ഇരമത്തൂർ ജുമാമസ്ജിദ് ചീഫ് ഇമാം മുഹമ്മദ് ഷബീർ മഹ്‌ളരി അൽഹുദവി മുഖ്യസന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം അനിൽ എസ്. അമ്പിളി, ഗ്രാമപഞ്ചായത്ത് അംഗം കെ.സി. പുഷ്പലത, എ.ആർ. സ്മാരക സമിതി ചെയർമാൻ പ്രഫ. പി.ഡി. ശശിധരൻ, പ്രമോദ് കണ്ണാടിശ്ശേരിൽ, കെ.എം. അശോകൻ, മുഹമ്മദ് അജിത്, കെ. ബാലസുന്ദര പണിക്കർ, എം.ഇ. അബ്ദുൽ റഷീദ്, ഷിജാർ നസീർ, അബ്ദുൽസമദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.