വാർഷിക പദ്ധതി: കാർഷിക മേഖലയെ ഒഴിവാക്കിയതിൽ പ്രതിഷേധം

ചേർത്തല: നഗരസഭ വാർഷിക പദ്ധതിയിൽ കാർഷിക മേഖലയെ പൂർണമായും ഒഴിവാക്കിയതിൽ പ്രതിഷേധം. വാർഷിക പദ്ധതി ഭേദഗതി ചെയ്യുന്ന അവസാന തീയതി ചൊവ്വാഴ്ചയായിരിക്കെ തിങ്കളാഴ്ച കൂടിയ കൗൺസിലിൽ കാർഷിക മേഖലയിലുള്ള പദ്ധതി പൂർണമായി ഒഴിവാക്കിയതിൽ യു. ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചു. കഴിഞ്ഞ കാലങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ പദ്ധതികളാണ് കാർഷികമേഖലയിൽ നടപ്പാക്കിയത്. നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് കാർഷിക മേഖലയെ പൂർണമായും അവഗണിക്കുന്നതെന്ന്​ കൗൺസിലർമാരായ പി. ഉണ്ണികൃഷ്ണൻ, ബി. ഫൈസൽ, ബി ഭാസി എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.