ആലപ്പുഴ: വനം വകുപ്പ് നേതൃത്വത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഒരു ലക്ഷം ഫലവൃക്ഷത്തൈ ഉല്‍പാദിപ്പിക്കും. അഞ്ച് ഗ്രാമപഞ്ചായത്തിലായി നടപ്പാക്കുന്ന പദ്ധതിയിലൂടെ കൂടുതല്‍ തൊഴിലുറപ്പ് ദിനങ്ങള്‍ സൃഷ്ടിക്കാനാകും. എല്ലാ പഞ്ചായത്തിലും നഴ്‌സറികളും ആരംഭിക്കും. ഫലവൃക്ഷ വിത്തും സാങ്കേതിക സഹായവും വനം വകുപ്പ് നല്‍കും. പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളിലാണ് നഴ്സറികള്‍ പ്രവര്‍ത്തിക്കുക. നിലവില്‍ ഓരോ പഞ്ചായത്തും രണ്ടുവീതം സ്ഥലങ്ങള്‍ കണ്ടെത്തി. വിത്ത് പാകുന്നത് മുതല്‍ മൂന്നുവര്‍ഷത്തെ പരിചരണമാണ് പദ്ധതിയിലൂടെ ഉറപ്പാക്കുന്നത്. തൈകള്‍ വീടുകളിലും സ്‌കൂളുകളിലും പൊതുസ്ഥാപനങ്ങളിലും സന്നദ്ധ സംഘടനകള്‍ക്കും ആവശ്യാനുസരണം നല്‍കും. ആലോചന യോഗത്തില്‍ പ്രസിഡൻറ് വി.ജി. മോഹനന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ സുദര്‍ശന ഭായി, കെ. മഞ്ജുള, ജയിംസ് ചിങ്കുതറ, സിനിമോള്‍ സാംസണ്‍, ഗീത കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എയ്ഡ്സ് ദിനാചരണം നാളെ ആലപ്പുഴ: ലോക എയ്ഡ്സ് ദിനാചരണത്തിൻെറ ജില്ലതല ഉദ്ഘാടനം ബുധനാഴ്ച രാവിലെ 10ന് അമ്പലപ്പുഴ ഗവ. കോളജിൽ എച്ച്. സലാം എം.എല്‍.എ നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. കലക്ടര്‍ എ. അലക്‌സാണ്ടര്‍ മുഖ്യാതിഥിയാകും. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജമുന വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തും. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീബ രാകേഷ് റെഡ് റിബണ്‍ അണിയിക്കും. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. കവിത പ്രതിജ്ഞക്ക് നേതൃത്വം നല്‍കും. എച്ച്.ഐ.വി/എയ്ഡ്സ് രോഗവും പ്രതിരോധവും എന്ന വിഷയത്തില്‍ ഡോ. ജെ. ജിന്‍സി ക്ലാസെടുക്കും. കൊയ്ത്തുത്സവം ഇന്ന് ആലപ്പുഴ: വെട്ടയ്ക്കല്‍ ബി ബ്ലോക്ക് പാടശേഖരത്തിലെ കൊയ്ത്തുത്സവവും ഗ്രാമം പൊക്കാളി അരി വിപണനോദ്ഘാടനവും ചൊവ്വാഴ്ച രാവിലെ 7.30ന് വെട്ടയ്ക്കല്‍ ബി ബ്ലോക്ക് പാടശേഖരത്തില്‍ മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗീത ഷാജി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജിത ദിലീപ് തുടങ്ങിയവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.