അരൂക്കുറ്റി: അരൂർ -അരൂക്കുറ്റി പാലത്തിലൂടെ രാത്രി വൈകി യാത്ര ചെയ്യുന്നവർ അസാധാരണ ശബ്ദത്തിൽ ഭയപ്പെടേണ്ട ഒന്നും ഇല്ലെന്ന് പൊലീസ്. രാത്രിയിൽ അരൂർ, പൂച്ചാക്കൽ പൊലീസ് പതിവ് പട്രോളിങ് നടത്തിവരുന്നുണ്ട്. അപ്പോഴൊന്നും സാമൂഹിക വിരുദ്ധരുടെയോ മറ്റോ ശല്യമോ മോഷണശ്രമങ്ങളോ ശ്രദ്ധയിൽപെട്ടില്ല. കഴിഞ്ഞദിവസം ഇത് സംബന്ധിച്ച് വന്ന റിപ്പോർട്ടുകളെ തുടർന്ന് ചില ജനപ്രതിനിധികൾ പൊലീസിൽ ബന്ധപ്പെട്ടിരുന്നു. ഇത്തരം പ്രചാരണത്തിന് ഒരു അടിസ്ഥാനവുമില്ലെന്ന് പ്രദേശവാസികളും പറയുന്നു. പുറമേനിന്നുള്ളവർ രാത്രി സമയം പാലം കേന്ദ്രീകരിച്ച് ഭീതി സൃഷ്ടിക്കുന്നതായി സമൂഹമാധ്യമ ഗ്രൂപ്പുകളിലടക്കം വന്ന പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് വാർത്ത വന്നത്. െഗസ്റ്റ് അധ്യാപകരുടെ ഇൻറര്‍വ്യൂ ഹരിപ്പാട്: ഗവ. ഗേള്‍സ് ഹയര്‍ സെക്കൻററി സ്‌കൂളില്‍ പൊളിറ്റിക്‌സ് അധ്യാപകൻെറ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ െഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് ബുധനാഴ്ച രാവിലെ ഒമ്പതിന് ഇൻറർവ്യൂ നടക്കും. താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. പി.എസ്.സി അഭിമുഖം ആലപ്പുഴ: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എ (സോഷ്യല്‍ സയന്‍സ്, മലയാളം മീഡിയം, തസ്തികമാറ്റം വഴിയുള്ള നിയമനം-കാറ്റഗറി നമ്പര്‍ 508/19) തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ അഭിമുഖം ഡിസംബര്‍ ഒന്നിനും കാറ്റഗറി നമ്പര്‍ 516/2019 ലേക്ക് അപേക്ഷിച്ചവരുടെ അഭിമുഖം ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലും ജില്ല പി.എസ്.സി ഓഫിസില്‍ നടക്കും. ഉദ്യോഗാർഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് എസ്.എം.എസായും പ്രൊഫൈല്‍ മെസേജായും നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച് പ്രമാണങ്ങളുടെ അസ്സല്‍, ഒ.ടി.ആര്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും ജില്ല പി.എസ്.സി ഓഫിസില്‍ നേരിട്ട് എത്തണം. പി.എസ്.സി വെബ്‌സൈറ്റിലെ ഇൻറര്‍വ്യൂ ഷെഡ്യൂള്‍, അനൗണ്‍സ്‌മൻെറ് ലിങ്കുകള്‍ എന്നിവ പരിശോധിക്കണം. കോവിഡ് 19 സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് ഗ്ലൗസ്, മാസ്‌ക്, ഫേസ് ഷീല്‍ഡ് എന്നിവ ധരിക്കുകയും സാനിറ്റൈസര്‍ കൈയില്‍ കരുതുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.