പാർട്ടി അംഗത്തി​െൻറ ആത്മഹത്യശ്രമം; ലോക്കൽ കമ്മിറ്റി അംഗത്തെ സസ്‌പെൻഡ് ചെയ്തു

പാർട്ടി അംഗത്തി​ൻെറ ആത്മഹത്യശ്രമം; ലോക്കൽ കമ്മിറ്റി അംഗത്തെ സസ്‌പെൻഡ് ചെയ്തു ചേർത്തല: സി.പി.എം പാർട്ടി അംഗമായ യുവാവി​ൻെറ ആത്മഹത്യശ്രമത്തി​ൻെറ പേരിൽ കരുവ ലോക്കൽ കമ്മിറ്റി അംഗം പി.എസ്. ശ്യാംകുമാറിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന്​ സസ്പെൻഡ്​ ചെയ്തു. യുവാവി​ൻെറ ആത്മഹത്യശ്രമം സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായ സാഹചര്യത്തിലാണ് ആരോപണ വിധേയനായ ശ്യാംകുമാറിനെതിരെ നടപടിയെടുത്തത്. ഏരിയ സെക്രട്ടറി കെ. രാജപ്പൻ നായരുടെ സാന്നിധ്യത്തിൽ കൂടിയ ലോക്കൽ കമ്മിറ്റി യോഗത്തിലാണ് തീരുമാനം സംഭവത്തിലെ വസ്തുത അറിയാൻ ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ. അജയൻ, ടി.എൻ. മഹേശൻ, വത്സല എന്നിവരടങ്ങുന്ന അന്വേഷണ കമീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.