തുറവൂർ: മത്സ്യക്കെട്ടിനെതിരെ നടന്നുവന്ന സമരപ്പന്തൽ പൊളിക്കാനുള്ള പൊലീസിൻെറ നീക്കം സംഘർഷത്തിൽ കലാശിച്ചു. പള്ളിത്തോട് മൂലക്കളം ഭാഗത്ത് കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞായിരുന്നു സംഭവം. മത്സ്യ മാഫിയക്കെതിരെ കഴിഞ്ഞ കുറച്ചുനാളായി കെ.പി.എം.എസിൻെറ നേതൃത്വത്തിൽ സമരം നടന്നുവരുകയായിരുന്നു. മത്സ്യകർഷകരുടെ ഹരജിയിൽ ഹൈകോടതിയിൽനിന്നുള്ള പൊലീസ് സംരക്ഷണ ഉത്തരവിൻെറ വെളിച്ചത്തിലാണ് കുത്തിയതോട് സി.ഐ പ്രദീപിൻെറ നേതൃത്വത്തിൽ സമരപ്പന്തൽ പൊളിക്കാൻ ശ്രമിച്ചത്. തുടർന്ന് പരിസരവാസികളായ സ്ത്രീകളും സമരക്കാരും പൊലീസുമായി സംഘർഷമുണ്ടാകുകയും പൊലീസ് സംഘത്തെ മണിക്കൂറുകളോളം തടഞ്ഞുവെക്കുകയും ചെയ്തു. സംഭവമറിഞ്ഞ് പട്ടണക്കാട് സി.ഐയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം സമരക്കാരുമായി നടത്തിയ ചർച്ചയെത്തുടർന്ന് വൈകിട്ട് അഞ്ചുമണിയോടെ പൊലീസ് സംഘത്തെ മോചിപ്പിച്ചു. തുറവൂർ പാടശേഖരത്ത് മത്സ്യകൃഷിക്കായി ഉപ്പുവെള്ളം കയറ്റുന്നത് സംബന്ധിച്ചാണ് കഴിഞ്ഞ കുറച്ചുനാളായി സമരം നടക്കുന്നത്. ഓരുവെള്ളം കെട്ടിക്കിടക്കുന്നതു മൂലം നിരവധി കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.