തിരുവൻവണ്ടൂർ: ശക്തമായ മിന്നലിൽ വീടുകൾക്കും ഇലക്ട്രിക് ഉപകരണങ്ങൾക്കും നാശനഷ്ടം. തിരുവൻവണ്ടൂർ വനവാതുക്കര അമ്പലപ്പാട്ട് ജോസിൻെറ കാർപോർച്ചിൻെറ തറയിൽ പാകിയിരുന്ന് ടൈൽ കിണർ റിങ്ങിൻെറ വ്യാസത്തിൽ പൊട്ടിത്തെറിച്ച് ഒരുഭാഗം തെറിച്ച് സീലിങ് ലൈറ്റും തകർന്നു. ഇൻവെർട്ടർ, ഫാൻ എന്നിവക്കും കേടുപാടുകൾ സംഭവിച്ചു. വീട്ടുകാർ മുറിക്കുള്ളിലായതിനാൽ അപകടം ഒഴിവായി. ശക്തമായ മിന്നലും കാതടപ്പിക്കുന്ന ശബ്ദത്തോടെയുള്ള ഇടിയുമായിരുെന്നന്ന് ജോസ് പറഞ്ഞു. സമീപമുള്ള പൊറ്റത്തിൽ അജികുമാറിൻെറ വീട്ടിലെ ഡിഷ് ആൻറിന, സീലിങ് ഫാൻ, എമർജൻസി ലാമ്പ് എന്നിവക്കും കേട് സംഭവിച്ചു. ഇവരുടെ അയൽവാസികളുടെ വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾക്കും കെട്ടിടത്തിൻെറ ചുവരുകൾക്കും കേടുപാടുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.