കായംകുളം: റെയിൽവേ മേൽപാലം റോഡിലെ യാത്രദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റി പ്രതിഷേധം നടത്തി. തിരക്കേറിയ കെ.പി റോഡിലെ വലിയ കുഴികൾ അപകടങ്ങൾക്ക് കാരണമാകുന്ന പശ്ചാത്തലത്തിലാണ് സമരം. നഗരസഭ മുൻ വൈസ് ചെയർമാൻ ഹസൻകോയ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഹസീം അമ്പിരേത്ത് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി. ഗീത, ബിജു കണ്ണങ്കര, ഹാഷിം സേട്ട്, അനീഷ് ഹമീദ്, എസ്. ബഷീർകുഞ്ഞ്, ശശികല, രാകേഷ് പുത്തവീടൻ, ഋഷി വി. സുരേഷ്, എബിൻ കാഞ്ഞിക്കൽ, അരുൺ കാവടിപാലം, ഫൈസൽ, ശിഹാബ്, കണ്ണൻ പുറക്കാട്ട്, അബിയ ബൈജു, വരുൺ കണ്ണൻ, അഖിൽ കാവടിപ്പാലം എന്നിവർ സംസാരിച്ചു. ചിത്രം: APLKY2KPROAD കെ.പി റോഡിലെ വെള്ളക്കെട്ടിനെതിരെ കായംകുളം റെയിൽവേ ജങ്ഷനിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.