'റപ്പായീസ്​' ഒത്തുചേരൽ വേറിട്ടതായി

ആലപ്പുഴ: മെഡിക്കൽ ​െറപ്പ്​ ജീവനക്കാരുടെ കൂട്ടായ്​മ 'റപ്പായീസ്​' വേറിട്ടതായി. ആലപ്പുഴ ജില്ലയിൽ 1990കളിൽ മെഡിക്കൽ റെപ്പായി ജോലിചെയ്​തവരുടെ പ്രഥമ ഒത്തുചേരലാണ്​ കൗതുകമായത്​. ഇന്ത്യയിലൊരിടത്തും ഇത്തരമൊരു കൂട്ടായ്​മ നടന്നതായി അറിയില്ലെന്ന്​ സംഘാടകൻ മഹേഷ്​കുമാർ പറഞ്ഞു. ഒരുവർഷത്തോളമുള്ള കാത്തിരിപ്പിനൊടുവിലാണ്​ പുരുഷസംഘം ആലപ്പുഴ ബീച്ചിന്​ സമീപത്തെ ഹാവൻസ്​ റിസോർട്ടിൽ ഒരുമിച്ചത്​. ​കോവിഡ്​ അടക്കമുള്ള പ്രതിസന്ധികളെ തരണം ചെയ്​ത്​ രൂപപ്പെടുത്തിയ വാട്​സ്​സ്​ആപ്​ ഗ്രൂപ്പുവഴിയാണ്​ ആളു​കളെ കണ്ണിചേർത്തത്​. 80ലധികംപേർ പേർ അംഗങ്ങളുണ്ട്​. എന്നാൽ, സംഗമത്തിന്​ എത്തിയത്​ 55 പേരാണ്​. ക​ംേബാഡിയ, ദുബൈ അടക്കമുള്ള വിദേശരാജ്യങ്ങളിൽനിന്നും നാലുപേർ എത്തിയിരുന്നു. പ​ങ്കെടുത്തവരിൽ പ്രായമായും അല്ലാതെയും ജോലി ഉപേക്ഷിച്ചവർ ഏറെയാണ്. മറ്റുചിലർ സർക്കാർ ജോലിയിൽ കയറിപ്പറ്റി. പഴയ കമ്പനിയിലടക്കം ജോലിചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്​. മൂന്നുമാസം മുമ്പാണ്​ ഒത്തുചേരലിനുള്ള മുന്നൊരുക്കം ആരംഭിച്ചത്​. 28ന്​ ചേരാനുള്ള തീരുമാനത്തിന്​ നല്ല പ്രതികരണമാണ്​ കിട്ടിയത്​. കോഓഡിനേറ്റർ സാബു, മഹേഷ്​കുമാർ, രഘു, ജയറാം, പ്രമോദ്​ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. അടുത്ത നവംബർ 28ന്​ വീണ്ടും ഒത്തുകൂടാമെന്ന പ്രതീക്ഷയിലാണ്​ എല്ലാവരും മടങ്ങിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.