വെട്ടത്തുകടവിൽ ദുരന്തം പതിയിരിക്കുന്നു കുടിവെള്ളസംഭരണി ഏത് നിമിഷവും നിലം പതിക്കാം

ആറാട്ടുപുഴ: വർഷങ്ങളായി അപകട ഭീഷണി ഉയർത്തുന്ന കുടിവെള്ള സംഭരണി പൊളിച്ച് നീക്കാൻ നടപടിയില്ല. ആറാട്ടുപുഴ പഞ്ചായത്തിൽ വെട്ടത്തുകടവ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുടിവെള്ള ടാങ്കാണ് ജീവന് ഭീഷണി ഉയർത്തുന്നത്. പഞ്ചായത്തിൽ ആദ്യമായി സ്ഥാപിച്ച ടാങ്കുകളിൽ ഒന്നാണിത്. മംഗലത്തെ ടാങ്കാണ് മറ്റൊന്ന്. 1956 -ലാണ് വെട്ടത്ത് കടവിൽ ടാങ്ക് സ്ഥാപിച്ചത്. ദുർബലാവസ്ഥമൂലം ജല അതോറിറ്റി പമ്പിങ് നിർത്തി വെച്ചിട്ട് പതിറ്റാണ്ടിലേറെയായി. ഉപയോഗശൂന്യമായ ടാങ്കി​ൻെറ അവസ്ഥ ശോച്യമാണ്. കോൺക്രീറ്റ് ഇളകിവീണ് കമ്പി പുറത്ത് കാണാം. ടാങ്കുകളുടെ തൂണുകൾ തീരെ ദുർബലമാണ്. ടാങ്കിന് ഒരു വശത്തേക്ക് ചരിവുണ്ട്. ഏത് നിമിഷവും നിലം പതിക്കാവുന്ന സ്ഥിതിയാണ്​. നിരന്തരമായുള്ള മഴയിൽ ടാങ്കി​ൻെറ ചുമരുകൾ കൂടുതൽ ദുർബലമായി. റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ടാങ്കി​ൻെറ തൊട്ടടുത്ത്​ നിരവധി വീടുകളുണ്ട്​. ഭീതിയോടെയാണ് ഇവർ കഴിയുന്നത്. ടാങ്ക് അപകടാവസ്ഥയിലാണെന്നും എത്രയും വേഗം പൊളിച്ച് നീക്കണമെന്നും ആവശ്യപ്പെട്ട് കലക്ടർ അടക്കമുള്ള അധികാരികൾക്ക് പലതവണ അപേക്ഷ നൽകിയിട്ടും ചെറുവിരൽ അനക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. സമാനമായ രീതിയിൽ അപകടാവസ്​ഥയിലായിരുന്ന മംഗലത്തെ ടാങ്ക് അടുത്തിടെ പൊളിച്ച് നീക്കിയിരുന്നു. ദുരന്തം പതിയിരിക്കുമ്പോഴും ജല അതോറിറ്റി നിസ്സംഗമായ നിലപാടാണ് കൈക്കൊള്ളുന്നത്. APL water tank അപകടഭീഷണി ഉയർത്തുന്ന വെട്ടത്തുകടവിലെ കുടിവെള്ളസംഭരണി lead pege3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.