കായംകുളം: നഗരസഭയുടെ എട്ടുകോടി രൂപ വിനിയോഗിച്ചുള്ള സസ്യ മാർക്കറ്റ് കെട്ടിട നിർമാണത്തിലെ അഴിമതി അന്വേഷിക്കണമെന്ന് യു.ഡി.എഫ് പാർലമൻെററി പാർട്ടി ആവശ്യപ്പെട്ടു. ചീഫ് ടെക്നിക്കൽ ഓഫിസറുടെ പരിശോധന കഴിയുന്നതോടെ വിജിലൻസിൻെറ പ്രാഥമിക പരിശോധനകൾക്ക് വ്യക്തത വരും. എസ്റ്റിമേറ്റിൽ ഇല്ലാത്ത 70 ലക്ഷം രൂപയുടെ അധിക വേലകൾ ചെയ്യിച്ചത് അഴിമതി ലക്ഷ്യമാക്കിയാണെന്നും ഇത്തരം അഴിമതികൾ ചൂണ്ടിക്കാണിക്കുന്ന കൗൺസിലർമാരെ കള്ളക്കേസിൽ കുടുക്കി വാമൂടിക്കെട്ടാൻ ശ്രമിക്കുന്ന നടപടി ജനാധിപത്യത്തിന് ഭൂഷണമല്ല. യു.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ സി.എസ്. ബാഷ, കൗൺസിലർമാരായ കെ. പുഷ്പദാസ്, എ.പി. ഷാജഹാൻ, പി.സി. റോയി, ആർ. സുമിത്രൻ, പി.കെ. അമ്പിളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.