കായംകുളം: ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നഗര ഭരണത്തിനെതിരായി അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് പാർലമൻെററി പാർട്ടി ആവശ്യപ്പെട്ടു. യു.ഡി.എഫിന് ഇഷ്ടമില്ലാത്ത തീരുമാനങ്ങൾ എടുത്താൽ കൗൺസിലർമാരെയും ജീവനക്കാരെയും സെക്രട്ടറിയെയും അക്രമിക്കുന്നത് അംഗീകരിക്കാനാവില്ല. ചട്ടപ്രകാരമുള്ളവയാണ് കൗൺസിൽ ചർച്ച ചെയ്യുന്നത്. ഇതിൽ യോജിപ്പില്ലെങ്കിൽ നിയമപരമായ നടപടികളാണ് സ്വീകരിക്കേണ്ടത്. അതിനുപകരം അക്രമം നടത്തി കൗൺസിൽ തീരുമാനം മാറ്റാമെന്നുള്ളത് വ്യാമോഹം മാത്രമാണ്. നഗരസഭ സെക്രട്ടറിയെ പരിക്കേൽപിച്ച കൗൺസിലർക്കെതിരായി നിയമ നടപടികൾ സ്വീകരിക്കും. സസ്യമാർക്കറ്റ് നിർമാണം സംബന്ധിച്ച വിജിലൻസ് അന്വേഷണം സ്വാഗതാർഹമാണെന്നും കടമുറി കൈമാറ്റം നിയമപരമായ നടപടിക്രമം പാലിച്ച് പൂർത്തീകരിച്ചിട്ടുള്ളതിനാൽ കൗൺസിലിന് വീഴ്ച ഉണ്ടായിട്ടില്ലെന്നും എൽ.ഡി.എഫ് പാർലമൻെററി പാർട്ടി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.