അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് മലേറിയ വിമുക്ത പഞ്ചായത്താകുന്നു. ഇതിനു മുന്നോടിയായി എട്ട് വാർഡുകൾ മലേറിയമുക്ത വാർഡുകളായി പ്രഖ്യാപിച്ചു. കരുമാടി, കോമന സബ് സൻെററുകൾക്ക് കീഴിലുള്ള 5, 6, 7, 8, 9, 10, 11, 13 എന്നീ വാർഡുകളാണ് മലേറിയമുക്ത വാർഡുകളായി പ്രഖ്യാപിച്ചത്. മലേറിയ പരത്തുന്ന കൊതുകുകളുടെ സാന്നിധ്യം ഇല്ലെന്ന് ആലപ്പുഴ ജില്ല കൊതുക് നിയന്ത്രണ വിഭാഗത്തിൻെറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും രക്ത പരിശോധന നടത്തിയിരുന്നു. തുടർന്നാണ് മലേറിയ മൂലം രോഗം, മരണം, രോഗപ്പകർച്ച എന്നിവയില്ലെന്ന് കണ്ടെത്തിയത്. പഞ്ചായത്തുതല പ്രഖ്യാപനത്തിന് മുന്നോടിയായാണ് എട്ടു വാർഡുകളുടെ പ്രഖ്യാപനം നടന്നത്. കരുമാടിയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. കവിത പ്രഖ്യാപനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വീണ അധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർ വൈസർ സന്തോഷ് പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശോഭ ബാലൻ, നിഷ മനോജ്, അജീഷ്, സുഷമ രാജീവ്, ശ്രീലേഖ, ജയലളിത, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബേബിക്കുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.