സ്ഫോടകവസ്തു പൊട്ടി യുവാവി​െൻറ മരണം: രണ്ടുപേർ കൂടി പിടിയിൽ

സ്ഫോടകവസ്തു പൊട്ടി യുവാവി​ൻെറ മരണം: രണ്ടുപേർ കൂടി പിടിയിൽ ആലപ്പുഴ: ചാത്തനാട് സ്ഫോടകവസ്തു പൊട്ടി യുവാവ് മരിച്ച കേസുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്​റ്റിൽ. മാരാരിക്കുളം സൗത്ത് വടശേരി ജിനോയ് (24), തിരുവനന്തപുരം ബീച്ച് പുത്തൻവീട് ജോളി (39) എന്നിവരെയാണ് ആലപ്പുഴ നോർത്ത് പൊലീസ് അറസ്​റ്റ്​ ചെയ്തത്. ഇവർക്ക് കൊല്ലപ്പെട്ട കണ്ണനുമായി ബന്ധമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കണ്ണൻ കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ് ജോളി ഓമനപ്പുഴ റിസോർട്ടിൽ താമസിച്ചിരുന്നു. ഇയാൾക്കെതിരെ ബോംബ് നിർമിച്ചതിന് മുമ്പും കേസുണ്ട്. ബോംബ് നിർമിക്കാൻ സഹായിച്ചതിനാണ് രണ്ടുപേരും അറസ്​റ്റിലായത്. വ്യാഴാഴ്ച രാത്രി പാതിരാപ്പള്ളിയിൽനിന്നാണ് ഇവരെ പിടികൂടിയത്. 19ന് രാത്രിയാണ് സ്ഫോടനത്തിൽ തോണ്ടൻകുളങ്ങര കിളിയൻപറമ്പ് അരുൺകുമാർ (ലേ കണ്ണൻ -29) കൊല്ലപ്പെട്ടത്. ഈ കേസിൽ അവലൂക്കുന്ന് രേഷ്മ നിവാസിൽ രാഹുൽ രാധാകൃഷ്ണൻ (32), ഗേറ്റിങ്കൽ ഷിജോ ആൻറണി (ചിന്നുക്കുട്ടൻ -25) എന്നിവർ നിലവിൽ റിമാൻഡിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.