കായംകുളം നഗരസഭ അഴിമതിയുടെ കേന്ദ്രം -ലീഗ്

കായംകുളം: ഇടതുപക്ഷ ഭരണത്തിൽ നഗരസഭ അഴിമതിയുടെ കേന്ദ്രമായി മാറ്റിയെന്ന് മുസ്‌ലിംലീഗ്. കൗൺസിലിനെ നോക്കുകുത്തിയാക്കിയാണ് അഴിമതി കൊടികുത്തിവാഴുന്നത്. അനധികൃത നിർമാണം വ്യാപകമായതിനുപിന്നിൽ വൻ അഴിമതിയാണ്. കെ.പി റോഡിൽ പഴയ ലക്ഷ്മി തിയറ്റർ ഭാഗത്തുൾ​െപ്പടെ കടകൾ വിപുലീകരിക്കുന്നത് ഇതിന് തെളിവാണ്. കോഴ ഇടപാടി​ൻെറ ബലത്തിലാണ് സസ്യമാർക്കറ്റിലെ മാനദണ്ഡം ലംഘിച്ചുള്ള കടമുറി കൈമാറ്റം. ഇതിനെതിരെ പ്രതികരിച്ച കൗൺസിലർ നവാസ് മുണ്ടകത്തലിനെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് ജില്ല പ്രസിഡൻറ്​ എ.എം. നസീർ, ജനറൽ സെക്രട്ടറി അഡ്വ. എച്ച്. ബഷീർകുട്ടി, നിയോജകമണ്ഡലം പ്രസിഡൻറ്​ എ. ഇർഷാദ്, സെക്രട്ടറി സിയാദ് വലിയവീട്ടിൽ എന്നിവർ പറഞ്ഞു. ഇതിനെ നിയമപരമായും രാഷ്​ട്രീയമായും നേരിടും. കൗൺസിലിനുള്ളിൽ പ്രതികരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കി ഒതുക്കാനുള്ള ശ്രമം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും അവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.