റോഡിന്​ അവഗണന: വോട്ട്​ ബഹിഷ്കരിക്കുമെന്ന്​ ​െറസിഡൻറ്​സ്​ അസോ.

അരൂര്‍: ആറ് വര്‍ഷത്തോളമായി തകര്‍ന്നുകിടക്കുന്ന റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധവുമായി ​െറസിഡൻറ്​സ് അസോസിയേഷന്‍. ഉപതെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിനും അസോസിയേഷന്‍ ആഹ്വാനം ചെയ്തു. അരൂര്‍ ഗ്രാമപഞ്ചായത്ത് 20ാം വാര്‍ഡ് കാട്ടയില്‍ ഓച്ചേരി റോഡി​ൻെറ ദുരിതാവസ്ഥയിൽ ഇടപെടാത്ത അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാനാണ് അസോസിയേഷ​ൻെറ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കാലങ്ങളായി ഈ റോഡിനോട്​ അവഗണന തുടരുകയാണെന്ന് അസോസിയേഷന്‍ പ്രസിഡൻറ്​ ചാച്ചപ്പന്‍ പേരകശ്ശേരില്‍ ആരോപിച്ചു. പ്രതിഷേധത്തിന്​ എസ്.എന്‍.ഡി.പി യോഗം ഭാരവാഹി രമേശന്‍, അസോസിയേഷന്‍ സെക്രട്ടറി ടി.ആര്‍. മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി. - ചിത്രം കാട്ടയില്‍ ഓച്ചേരി റോഡി​ൻെറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ​െറസിഡൻറ്​സ്​ അസോസിയേഷന്‍ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.