അംഗൻവാടിക്ക് സൗജന്യമായി സ്ഥലം വിട്ടുനൽകി

അമ്പലപ്പുഴ: അംഗൻവാടിക്ക് സൗജന്യമായി സ്ഥലം വിട്ടുനൽകി പുന്നപ്ര വടക്ക് പറവൂർ സംഗീതയിൽ സുസ്മിത മാതൃകയായി. രണ്ടു പതിറ്റാണ്ടിലധികം പശുത്തൊഴുത്തിലും പിന്നീട് സ്വകാര്യവ്യക്തിയുടെ കാർ ഷെഡിലുമാണ് 132ാം നമ്പർ അംഗൻവാടി പ്രവർത്തിച്ചുവന്നത്. സുസ്മിതയുടെ രണ്ട് മക്കളും അറിവി​ൻെറ ആദ്യക്ഷരം നുകർന്നതും തകർന്നടിഞ്ഞ ഈ അംഗൻവാടിയിലായിരുന്നു. ഇപ്പോൾ 13 കുട്ടികളാണ് പഠിക്കുന്നത്. കോട്ടയത്ത് ക്ഷീരവികസന വകുപ്പിലെ അസിസ്​റ്റൻറ്​ ഡയറക്ടറായ സുസ്മിത ത​ൻെറ വീടിന് സമീപത്തെ മൂന്നു സൻെറാണ്​ സൗജന്യമായി കൈമാറിയത്. ജില്ല പഞ്ചായത്തി​ൻെറ 20 ലക്ഷം ചെലവിൽ ഇവിടെ ഹൈടെക് അംഗൻവാടി നിർമിക്കാമെന്ന് ജില്ല പഞ്ചായത്ത്​ അംഗം ഗീത ബാബുവും ഉറപ്പ് നൽകി. എച്ച്. സലാം എം.എൽ.എ സമ്മതപത്രം ഏറ്റുവാങ്ങി. (ചിത്രം.... സ്ഥലത്തി​ൻെറ സമ്മതപത്രം സുസ്മിതയില്‍നിന്ന്​ എച്ച്. സലാം എം.എല്‍.എ ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.