ഫോട്ടോഗ്രഫി പ്രദർശനം

കായംകുളം: സംസ്ഥാന ഫോട്ടോഗ്രഫി ആൻഡ്​ വിഡിയോഗ്രഫി നേച്ചർ ക്ലബിൻെറ 'രംഗോലി 2021' ലളിതകല അക്കാദമി-ശങ്കർ മെമ്മോറിയൽ ആർട്ട് ഗാലറിയിൽ തുടങ്ങി. നഗരസഭ ചെയർപേഴ്സൻ പി. ശശികല ഉദ്ഘാടനം ചെയ്തു. നേച്ചർ ക്ലബ് കോഓഡിനേറ്റർ ഹേമേന്ദ്രനാഥ്‌ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മോനിച്ചൻ തണ്ണിത്തോട്, സെക്രട്ടറിമാരായ മുദ്ര ഗോപി, ജെനീഷ് പാമ്പൂർ, വൈസ് പ്രസിഡൻറ് എ.സി. ജോൺസൺ, സ്കൂൾ ഓഫ് ഫോട്ടോഗ്രഫി ഡയറക്ടർ സജീവ് , ക്ഷേമനിധി ബോർഡ് ചെയർമാൻ ബി. രവീന്ദ്രൻ, നേച്ചർ ക്ലബ് സബ് കോഓഡിനേറ്റർ ശ്രീജിത് നീലായി, പുരോഗമന കലാസാഹിത്യസംഘം ഏരിയ സെക്രട്ടറി എം. നസീർ എന്നിവർ സംസാരിച്ചു. ഓൺലൈൻ ഫോട്ടോഗ്രഫി മത്സരത്തിൽ വിജയിച്ചവർക്കുള്ള അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. പ്രദർശനം 28ന് സമാപിക്കും. തെരഞ്ഞെടുത്ത 31 പേരുടെ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ചിത്രം:APLKY1PHOTO സംസ്ഥാന ഫോട്ടോഗ്രഫി ആൻഡ്​ വിഡിയോഗ്രഫി നേച്ചർ ക്ലബി​ൻെറ നഗരസഭ ചെയർപേഴ്സൻ പി. ശശികല ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.