അർബുദ നിർണയ ക്യാമ്പ്

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അർബുദ നിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എം. പ്രമോദ് ഉദ്ഘാടനം ചെയ്തു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ഡി. വിശ്വംഭരന്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ. ജനാര്‍ദനന്‍, ദീപ സജീവ്, ബിജിപോള്‍, എബ്രഹാം ജോര്‍ജ്, കവിത തിലകന്‍, മെഡിക്കല്‍ ഓഫിസര്‍ ദിലീപ് തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. നീന ചന്ദ്രന്‍, ഡോ. നിമ്മി ആന്‍ഡ്രൂസ്, ഡോ. ദിലീപ്, ഹരിത എന്നിവര്‍ നേതൃത്വം നൽകി. ചിത്രം : തൈക്കാട്ടുശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ​ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എം. പ്രമോദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.