സ്ത്രീ-പുരുഷ തുല്യത വിദ്യാഭ്യാസരംഗത്തും നടപ്പാക്കും -മന്ത്രി

മുളക്കുഴ: സ്ത്രീ-പുരുഷ തുല്യത വിദ്യാഭ്യാസരംഗത്തും നടപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. മുളക്കുഴ എൽ.പി സ്കൂളിലെ പുതിയ കെട്ടിടത്തി​ൻെറ പ്രവർത്തനോദ്ഘാടനവും ചെങ്ങന്നൂർ ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടത്തി​ൻെറ നിർമാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. അയ്യായിരത്തോളം അധ്യാപകർ കോവിഡ് പ്രതിരോധ വാക്സിൽ എടുക്കാത്തത് ഗൗരവമായി കാണുന്നതായും ഖാദർ കമീഷൻ റിപ്പോർട്ട് ഘട്ടംഘട്ടമായി നടപ്പാക്കി വിദ്യാഭ്യാസരംഗത്ത് കേരളം ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് എത്തുമെന്ന് മന്ത്രി പറഞ്ഞു. സ്കൂൾ അങ്കണത്തിൽ ചേർന്ന യോഗത്തിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഹബ്ബായി മുളക്കുഴ ഗവ.ഹയർ സെക്കൻഡറി സ്കൂളിനെ ഉയർത്തുന്ന നടപടി അടിയന്തരമായി പൂർത്തീകരിക്കും. മണ്ഡലത്തിലെ നാലു സ്കൂളി​ൻെറ നിർമാണത്തിന് സർക്കാർ അഞ്ചുകോടി അനുവദിച്ചതായും നാലു വർഷത്തിനകം മണ്ഡലത്തിലെ എല്ലാ എൽ.പി, യു.പി സ്കൂളിലും പുതുതായി ശൗചാലയങ്ങൾ നിർമിക്കുമെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.