കേരളത്തി​െൻറ സാമൂഹികാന്തരീക്ഷം തകർക്കാൻ അനുവദിക്കില്ല -പി. മുജീബ് റഹ്​മാൻ

കേരളത്തി​ൻെറ സാമൂഹികാന്തരീക്ഷം തകർക്കാൻ അനുവദിക്കില്ല -പി. മുജീബ് റഹ്​മാൻ കായംകുളം: കേരളത്തി​ൻെറ സാമൂഹിക സന്തുലിതാവസ്ഥ തകർക്കുന്ന തരത്തിൽ ബോധപൂർവമായി നടക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ യോജിച്ച പ്രതിരോധം തീർക്കാൻ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സൗഹൃദ കാമ്പയി​ൻെറ ഭാഗമായി സംഘടിപ്പിച്ച ബഹുജന സംഗമം തീരുമാനിച്ചു. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ, കെ.എൻ.എം, കെ.എൻ.എം മർക്കസുദ്ദഅ്​വ, ജംഇയത്തുൽ ഉലമായെ ഹിന്ദ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളാണ് കൂട്ടായ പ്രതിരോധത്തിന് ആഹ്വാനം ചെയ്തത്. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസി. അമീർ പി. മുജീബ് റഹ്​മാൻ ഉദ്ഘാടനം ചെയ്തു. ഇസ്​ലാമിക ചിഹ്നങ്ങളെയും പദങ്ങളെയും തീവ്രവാദ അടയാളങ്ങളാക്കുന്ന ഫാഷിസ്​റ്റ്​ പ്രവണതകളെ ചെറുക്കാൻ സമുദായം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കേരളത്തിലെ സാമൂഹികാന്തരീക്ഷം തകർക്കുന്ന തരത്തിൽ ബോധപൂർവമായ ഇടപെടൽ പല ഭാഗത്ത് നിന്നും തുടങ്ങിയിരിക്കുന്നു. ഇതിനെ നേരിടാൻ രംഗത്തുണ്ടാകുമെന്ന് പ്രതീക്ഷിച്ച പുരോഗമനക്കാർ വേട്ടക്കാർക്ക് ഒപ്പമാണോ എന്ന സംശയിക്കത്തക്ക നിലയിലാണ് അവരുടെ ഇടപെടൽ. തെറ്റായ പൊതുബോധം സൃഷ്​ടിക്കാൻ രംഗത്തിറങ്ങിയവരെ കരുതലോടെ നേരിടണമെങ്കിൽ വിദ്വേഷം വെടിഞ്ഞുള്ള യോജിപ്പ് സമുദായത്തിനുള്ളിൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ദുരാരോപണങ്ങൾക്ക് മുന്നിൽ തളരുന്നതല്ല ഇസ്‌ലാമിക പ്രത്യയശാസ്ത്രമെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി പറഞ്ഞു. പ്രതിസന്ധികൾക്ക് പരിഹാര നിർദേശങ്ങളുള്ള പ്രത്യയ ശാസ്ത്രത്തെ പ്രശ്നമായി അവതരിപ്പിക്കുന്നവരെ ഒന്നായി നിന്ന് നേരിടാനുള്ള ബാധ്യത സമുദായത്തിനുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ്​ ഹക്കീം പാണാവള്ളി അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജില്ല ജനറൽ സെക്രട്ടറി കെ. ജലാലുദ്ദീൻ മൗലവി, കേരള നദ്‌വത്തുൽ മുജാഹിദ്ദീൻ പ്രതിനിധി അഷറഫ് കോയ സുല്ലമി, ജംഇയതുൽ ഉലമായെ ഹിന്ദ് ജില്ല കമ്മിറ്റി അംഗം മുഹമ്മദ് ഷാഫി അൽഖാസിമി, കെ.എൻ.എം മർക്കസുദ്ദഅ്​വ ജില്ല കൗൺസിൽ അംഗം നിസാർ ഫാറൂഖി, ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡൻറ്​ എസ്. മുജീബ് റഹ്​മാൻ, പ്രോഗ്രാം കൺവീനർ ഒ. അബ്​ദുല്ലക്കുട്ടി, അയാസ് ഖാൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: വിമർശനങ്ങളോട് ഇസ്​ലാമിന് പറയാനുള്ളത് എന്ന സന്ദേശത്തിൽ ജമാഅത്തെ ഇസ്‌ലാമി കായംകുളത്ത് സംഘടിപ്പിച്ച ബഹുജന സംഗമം സംസ്ഥാന അസി. അമീർ പി. മുജീബ് റഹ്​മാൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.