ആലപ്പുഴ: കെ-ഡിസ്ക് (കേരള നോളജ് ഇക്കോണമി മിഷൻ-കെ.കെ.ഇ.എം) 20 ലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകുന്നതിൻെറ ഭാഗമായി ജനുവരി ആറിന് രാവിലെ എട്ടിന് പുന്നപ്ര കാർമൽ എൻജിനീയറിങ് കോളജിൽ 'തൊഴിൽമേള' സംഘടിപ്പിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി ചെയർപേഴ്സനായും കലക്ടർ എ. അലക്സാണ്ടർ ജനറൽ കൺവീനറുമായും സംഘാടക സമിതി രൂപവത്കരിച്ചു. 18ന് മുകളിൽ പ്രായമായ പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. മുൻകൂട്ടി രജിസ്ട്രേഷൻ വഴിയാണ് പ്രവേശനം. 70ലധികം കമ്പനികൾ പങ്കെടുക്കും. ലിങ്ക്: https://knowledgemission.kerala.gov.in/register-jobseeker.jsp മൂകാംബി ക്ഷേത്രത്തിലേക്ക് കെ.എസ്.ആർ.ടി.സി വാരാന്ത്യസർവിസ് ആലപ്പുഴ: കൊല്ലൂർ മൂകാംബി ക്ഷേത്രത്തിലേക്ക് വാരാന്ത്യസർവിസുമായി കെ.എസ്.ആർ.ടി.സി. ആലപ്പുഴ-മംഗലാപുരം-കൊല്ലൂർ മൂകാംബി ക്ഷേത്രം സൂപ്പർ ഡീലക്സ് ബസ് 27 മുതൽ ആരംഭിക്കും. ആലപ്പുഴയിൽനിന്ന് ശനിയാഴ്ച വൈകീട്ട് നാലിന് പുറപ്പെടും. കൊല്ലൂരിൽനിന്ന് ഞായറാഴ്ച രാത്രി എട്ടിന് യാത്രതിരിക്കും. ഓൺലൈൻ ബുക്കിങ്: online.keralartc.com. 907 രൂപയാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.