സിൽക്കിൽ ഇൻഡസ്​ട്രിയൽ പാർക്ക്​ സ്ഥാപിക്കും -മന്ത്രി പി. രാജീവ്​

ആലപ്പുഴ: കിന്‍ഫ്രയുമായി ചേര്‍ന്ന് ചേര്‍ത്തല സ്​റ്റീൽ ഇന്‍ഡസ്‍ട്രിയല്‍സ് കേരള ലിമിറ്റഡി​ൻെറ (സില്‍ക്ക്) 25 ഏക്കറിൽ ഇന്‍ഡസ്‍ട്രിയല്‍ പാര്‍ക്ക് സ്ഥാപിക്കുമെന്ന് മന്ത്രി പി. രാജീവ്. സില്‍ക്കില്‍ നവീകരിച്ച ഫാബ്രിക്കേഷൻ യൂനിറ്റ് ഉദ്ഘാടനവും ആധുനിക യന്ത്രങ്ങളുടെ സ്വിച്ച്‌ ഓണും നിർവഹിക്കുകയായിരുന്നു അദ്ദേഹം. കിന്‍ഫ്രയോട് സാധ്യത പഠനറിപ്പോര്‍ട്ട് തയാറാക്കാന്‍ ആവശ്യപ്പെടും. പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കാന്‍ സർക്കാർ തീരുമാനിച്ചിട്ടുണ്ട്​. ഇവക്കുള്ള സര്‍ക്കാര്‍ സഹായം ഒറ്റത്തവണയായി നല്‍കും. അതുപയോഗിച്ച് ലാഭകരമായി മുന്നോട്ടുപോകണം. ചേര്‍ത്തലയിലെ ഫുഡ് പ്രോസസിങ് പാര്‍ക്ക് ജനുവരിയില്‍ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. എ.എം. ആരിഫ്​ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.ജി. രാജേശ്വരി, സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ തുടങ്ങിയവർ പങ്കെടുത്തു. സില്‍ക്ക് മാനേജിങ് ഡയറക്‍ടര്‍ കമാന്‍ഡര്‍ പി. സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെയര്‍മാന്‍ കെ. അശോകന്‍ സ്വാഗതവും ഡയറക്‍ടര്‍ എന്‍. ഹരിദാസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.