എസ്. രാജേഷിന് നാടി​െൻറ അന്ത്യാഞ്ജലി

എസ്. രാജേഷിന് നാടി​ൻെറ അന്ത്യാഞ്ജലി ചാരുംമൂട്: സി.പി.എം ചാരുംമൂട് ഏരിയ കമ്മിറ്റി അംഗവും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എസ്. രാജേഷിന് നാടി​ൻെറ അന്ത്യാഞ്ജലി. അന്ത്യോപചാരമർപ്പിക്കാൻ നൂറു കണക്കിനാളുകളാണ് എത്തിയത്. ഞായറാഴ്ച രാവിലെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് മൃതദേഹം പാർട്ടി നേതാക്കൾ ഏറ്റുവാങ്ങി. വിലാപയാത്രയായി വള്ളികുന്നം, ചൂനാട്, പുത്തൻചന്ത, പള്ളിമുക്ക് വഴി ചാരുംമൂട് ഏരിയ കമ്മിറ്റി ഓഫിസിലെത്തിച്ച് പൊതുദർശനത്തിന് ​െവച്ചു. തുടർന്ന് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ പൊതുദർശനത്തിന്​ ​െവച്ചശേഷം വള്ളികുന്നം പഞ്ചായത്ത് ഓഫിസ് അങ്കണത്തിൽ എത്തിച്ചു. ഇവിടുന്ന് വീടായ ലക്ഷ്മിഭവനിൽ എത്തിച്ചു. മന്ത്രി സജി ചെറിയാൻ, സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ, എം.എൽ.എമാരായ എം.എസ്. അരുൺ കുമാർ, എച്ച്. സലാം, പി.എൻ. പ്രമോദ് നാരായൺ, കോവൂർ കുഞ്ഞുമോൻ, ജില്ല സെക്ര​േട്ടറിയറ്റ് അംഗങ്ങളായ ജി. ഹരിശങ്കർ, കെ.എച്ച്. ബാബുജാൻ, എം. സത്യപാലൻ, ജില്ല കമ്മിറ്റി അംഗങ്ങളായ എം.എച്ച്. റഷീദ്, കെ. രാഘവൻ, ആർ. രാജേഷ് തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. ഫോട്ടോ: എസ്​. രാജേഷി​ൻെറ മൃതദേഹത്തിൽ മന്ത്രി സജി ചെറിയാൻ റീത്ത് സമർപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.