തുറവൂർ: പിണറായി സർക്കാർ ജനങ്ങളുടെ മേൽ ഇടിത്തീയായി മാറുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജില്ല പഞ്ചായത്തിലേക്ക് അരൂർ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി കെ. ഉമേശൻെറ തെരഞ്ഞെടുപ്പ് കൺവെൻഷൻ അരൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരിക്കുശേഷം ദുരിതത്തിലായ കേരളത്തിൽ വൈദ്യുതി, ബസ് നിരക്കും വർധിപ്പിച്ച് വീണ്ടും ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിൻെറയും ഡീസലിൻെറയും നികുതി സംസ്ഥാന സർക്കാർ കുറച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലവർധന പിടിച്ചു നിർത്തണമെന്നും ബാങ്കുകളുടെ ജപ്തി നടപടികൾ നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. യു.ഡി.എഫ് ചെയർമാൻ പി.കെ. ഫസലുദ്ദീൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എ.എ. ഷുക്കൂർ, കെ.പി. ശ്രീകുമാർ, എം.ജെ. ജോബ്, ബി. ബാബുപ്രസാദ്, എം.എം. നസീർ, ഷാജി മോഹൻ, ഷാനിമോൾ ഉസ്മാൻ, എം. മുരളി, രാജൻ ബാബു, ജോയി കൊച്ചുതറ, കെ.കെ. പുരുഷോത്തമൻ, ദിലീപ് കണ്ണാടൻ, അസീസ് പായിക്കാട്, കെ. രാജീവൻ, വിജയ് കുമാർ വാലയിൽ, എബ്രഹാം കുഞ്ഞാപ്പച്ചൻ, തുറവൂർ ദേവരാജ്, ആർ. പൊന്നപ്പൻ തുടങ്ങിയവർ സംസാരിച്ചു. പടം :ജില്ല പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.