പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി സർക്കാർ ആശുപത്രിയിൽ കിടത്തിച്ചികിത്സ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ എം.എൽ റെഡ് ഫ്ലാഗിൻെറ നേതൃത്വത്തിൽ സായാഹ്ന . ആശുപത്രിക്ക് മുന്നിൽ നടന്ന ധർണ സംസ്ഥാന കമ്മിറ്റി അംഗം പി.എൻ. ബാബു ഉദ്ഘാടനം ചെയ്തു. കെ.വി. ഉദയഭാനു അധ്യക്ഷതവഹിച്ചു. വി.എൻ. ഷൺമുഖൻ മുഖ്യപ്രഭാഷണം നടത്തി. ആശുപത്രിയിൽ ലാബ് സൗകര്യം വൈകീട്ട് എട്ടുമണിവരെ ആക്കുക, ഇൻഷുറൻസ് കാർഡ് സ്വീകരിക്കുക, ഒരു ഡോക്ടറെ കൂടി നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു സമരം. ചിത്രം: തൈക്കാട്ടുശ്ശേരി ആശുപത്രിക്ക് മുന്നിൽ നടന്ന സായാഹ്ന ധർണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.