ഹാൻഡ് വാഷ് നിർമാണം

പൂച്ചാക്കൽ: മണപ്പുറം സൻെറ്​ തെരേസാസ് ഹൈസ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂനിറ്റ്​ നേതൃത്വത്തിൽ ആരംഭിച്ചു. കുട്ടികൾക്ക്​ കുറഞ്ഞ ചെലവിൽ സാനിറ്റേഷൻ നടത്തുന്നതിനും സ്വയംതൊഴിൽ കണ്ടെത്താൻ പ്രാപ്തരാക്കുന്നതിനുമാണ് പദ്ധതി. ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. ഹാൻഡ് വാഷ് വിതരണോദ്ഘാടനം സ്കൂൾ മാനേജർ ഫാദർ ആ​േൻറാ മംഗലശ്ശേരി, ഹെഡ്മിസ്ട്രസ് എലിസബത്ത് പോളിന് നൽകി നിർവഹിച്ചു. സീനിയർ അസിസ്​റ്റൻറ്​ റെജി എബ്രഹാം, സ്കൗട്ട് മാസ്​റ്റർ അജു ഡേവിസ്, ഗൈഡ് ക്യാപ്റ്റൻ സോന ജോയ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.