ഗുണ്ട സംഘങ്ങളുടെ ഏറ്റുമുട്ടൽ: യുവാവിനെ വെട്ടിയ കേസിൽ ഒരാൾകൂടി അറസ്​റ്റിൽ

ഇതുവരെ അറസ്​റ്റിലായത്​ നാലുപേർ ആലപ്പുഴ: നഗരത്തിൽ സ്​ഫോടകവസ്​തു പൊട്ടി യുവാവ്​ മരിച്ച സംഭവത്തിന്​ മുമ്പ്​​ ഗുണ്ടസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിയ കേസിൽ ഒരാൾകൂടി അറസ്​റ്റിൽ. സ്​ഫോടനത്തിൽ മരിച്ച അരുൺകുമാറി​ൻെറ സുഹൃത്ത്​ ചേർത്തല പട്ടണക്കാട്​ വെളുത്തേടത്ത്​ വെളിയിൽ സുജിത്തിനെയാണ്​ (വെളുമ്പൻ -39) നോർത്ത്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. ഇതോടെ സംഭവത്തിൽ നാലുപേർ അറസ്​റ്റിലായി. ഒരാളെകൂടി കിട്ടാനുണ്ട്​. വ്യാഴാഴ്​ച വൈകീട്ട്​ 7.30ന്​ സ്​ഫോടകവസ്​തു പൊട്ടി ആലപ്പുഴ തോണ്ടൻകുളങ്ങര കിളിയംപറമ്പ്​ അരുൺകുമാ​ർ (ലേ കണ്ണൻ -26) മരിച്ചതുമായി ബന്ധപ്പെട്ട്​ നടത്തിയ അന്വേഷണത്തിലാണ്​ കണ്ണ​ൻെറ സംഘത്തിൽപെട്ടവർ കുടുങ്ങിയത്​. ആലി​ശ്ശേരി തങ്ങൾവക പുരയിടം നഫ്​സൽ (38), ഓമനപ്പുഴ ചിറപറമ്പിൽ മിറാഷ്​ (28), ആലപ്പുഴ സനാതനപുരം ടോം റാഫേൽ (25) എന്നിവരാണ്​ നേര​േ​ത്ത അറസ്​റ്റിലായത്​. സംഭവദിവസം ലേ കണ്ണ​ൻെറ നേതൃത്വത്തി​െല ആറംഗ സംഘം ചാത്തനാട്​ ശ്​മശാനത്തിന്​ സമീപത്തെ കിളിയൻപറമ്പിൽ എതിർചേരിയിലെ രാഹുലി​ൻെറ വീട്​ അന്വേഷിച്ചെത്തിയിരുന്നു. തുടർന്ന്​ ചാത്തനാട്​ കോളനിയിലെ മനു അലക്​സിനെ വീട്ടിൽ കയറി വെട്ടുകയായിരുന്നു. ഈ കേസിലാണ്​ ഇവർ പിടിയിലായതെന്ന്​ നോർത്ത്​ പൊലീസ്​ പറഞ്ഞു. ചാത്തനാട്​ മേഖലയിൽ ഗുണ്ടസംഘങ്ങൾ ചേരിതിരിഞ്ഞ്​ ഏറ്റുമുട്ടിയശേഷം ബൈക്കിൽ മടങ്ങിപ്പോകു​േമ്പാൾ സ്​ഫോടകവസ്​തു പൊട്ടിത്തെറിച്ചാണ്​ കണ്ണൻ മരിച്ചതെന്നാണ്​ പൊലീസ്​ പറയുന്നത്​. ​സ്​ഫോടകവസ്​തു കണ്ണ​ൻെറ ശരീരത്തിൽ തോർത്തിൽ കെട്ടിയനിലയിലായിരുന്നു. ബൈക്ക്​ മറിഞ്ഞപ്പോൾ ഇത്​ പൊട്ടിത്തെറിച്ചതാണ്​ മരണകാരണമെന്നാണ്​​ പ്രാഥമികനിഗമനം. ഫോറൻസിക്​ പരിശോധയിലൂടെ മാത്രമേ ലേ കണ്ണൻ മരിച്ചത്​ എങ്ങനെയാണെന്ന്​ വ്യക്തമാകൂ. പോസ്​റ്റ്​മോർട്ടം റിപ്പോർട്ടും ഫോറൻസിക്​ റിപ്പോർട്ടും പരിശോധിച്ചശേഷം കൂടുതൽ നടപടികളിലേക്ക്​ നീങ്ങുമെന്നാണ്​ പൊലീസ്​ നൽകുന്ന സൂചന. സംഭവദിവസം കണ്ണ​ൻെറ നേതൃത്വത്തി​െല സംഘം തെറ്റിപ്പിരിഞ്ഞ രാഹുലി​ൻെറ വീട്ടിലെത്തി നടത്തിയ ആക്രമണത്തിന്​ പിന്നാലെ ഗുണ്ടസംഘങ്ങൾ തമ്മി​െല ഏറ്റുമുട്ടലിൽ സ്​ഫോടകവസ്​തു എറിഞ്ഞ്​ കണ്ണനെ കൊലപ്പെടുത്തിയെന്നാണ്​ പിതാവ്​ അനിൽകുമാറി​ൻെറ ആരോപണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.