ആലപ്പുഴ: ദേശീയപാതയിൽ അമ്പലപ്പുഴ മുതൽ കായംകുളം വരെ രൂപപ്പെട്ട അപകടകരമായ കുഴികൾ നികത്തണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. റോഡ് പുനർ നിർമിച്ചില്ലെങ്കിൽ സമര പരിപാടികൾ ആവിഷ്കരിക്കാൻ വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. ഏറ്റവും തിരക്കേറിയ പാതയിലാണ് യാത്രക്കാർക്ക് ഭീഷണിയായ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. പുനർനിർമാണം കഴിഞ്ഞ് അധികം താമസിയാതെ ഇവിടങ്ങളിൽ റോഡ് തകരുന്നത് നിത്യസംഭവമാണെന്നും യോഗം ചൂണ്ടിക്കാട്ടി. യോഗത്തിൽ ജില്ല പ്രസിഡൻറ് വി.എ. അബൂബക്കർ അധ്യക്ഷത വഹിച്ചു. മോഹൻ സി. മാവേലിക്കര, എം.എച്ച്. ഉവൈസ്, നാസർ ആറാട്ടുപുഴ, സബീർ ഖാൻ, ബീന നാസർ, ഡി.എസ്. സദറുദ്ദീൻ, നൗഷാദ് പടിപ്പുരക്കൽ, സുനീറ മജീദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.