മത്സ്യത്തിന് ന്യായവില ഉറപ്പാക്കാൻ സംവിധാനമൊരുക്കും ആലപ്പുഴ: മത്സ്യബന്ധനത്തിന് തൊഴിലാളികള്‍ ആശ്രയിക്കുന്ന ഇടനിലക്കാരുടെ ചൂഷണം തടയുമെന്ന് മന്ത്രി സജി ചെറിയാൻ. ആലപ്പുഴ കര്‍മസദനിൽ ലോക മത്സ്യദിനാചരണത്തിൻെറ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ കേരള ബാങ്കുമായി ചേര്‍ന്ന് മത്സ്യ സഹകരണസംഘങ്ങളെ ശക്തിപ്പെടുത്തും. മത്സ്യബന്ധനത്തിന് തൊഴിലാളികള്‍ ഇടനിലക്കാരെ ആശ്രയിക്കുന്നുണ്ട്. 20 ശതമാനം ആളുകള്‍ക്ക് മാത്രമാണ് സ്വന്തമായി മത്സ്യബന്ധന സൗകര്യങ്ങളുള്ളത്. ബാക്കിയുള്ളവരെ ഇടനിലക്കാര്‍ വലിയ രീതിയിലാണ് കൊള്ളയടിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. മീന്‍ പിടിക്കുന്നവര്‍ക്ക് കിട്ടുന്നതിനേക്കാള്‍ അധികവരുമാനമാണ് ഇടനിലക്കാര്‍ക്കും മറ്റുള്ളവര്‍ക്കും കിട്ടുന്നത്. ഇടനിലക്കാരെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യങ്ങളില്‍നിന്ന് തൊഴിലാളികളെ മോചിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. മത്സ്യത്തിന് ന്യായവില ഉറപ്പാക്കാനും സംവിധാനമൊരുക്കും. മത്സ്യത്തൊഴിലാളികളുടെ പ്രതിശീര്‍ഷവരുമാനം പൊതുസമൂഹവുമായി താരതമ്യം ചെയ്യുമ്പോള്‍ താഴ്ന്ന നിലയിലാണ്. കടലിലെ മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്ന സാഹചര്യത്തില്‍ ഇതുകൊണ്ട് മാത്രം ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് നിലനില്‍പിന് പിന്തുണ അനിവാര്യമാണ്. ഈ ലക്ഷ്യത്തോടെ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ സംബന്ധിച്ച് മത്സ്യത്തൊഴിലാളി സംഘടനകളുമായി ചര്‍ച്ചചെയ്തു. തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിലും സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തും. അവര്‍ക്കായി സുരക്ഷ ഉപകരണങ്ങളും ഇന്‍ഷുറന്‍സും ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. തീരസംരക്ഷണം ഉറപ്പാക്കുന്നതിനുള്ള പദ്ധതികളും സര്‍ക്കാറിൻെറ പരിഗണനയിലുെണ്ടന്ന് മന്ത്രി പറഞ്ഞു. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ മന്ത്രി ആദരിച്ചു. അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ വിധവകള്‍ക്കുള്ള സഹായധനം മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സി.പി. കുഞ്ഞിരാമന്‍ വിതരണം ചെയ്തു. മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ജി. രാജദാസ്, പി.എം. മിനി, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കമീഷണര്‍ രേണുക ദേവി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ഐ. രാജീവ്, മത്സ്യഫെഡ് ജില്ല മാനേജര്‍ ബി. ഷാനവാസ്, സി. ഷാംജി, ഫാ. സേവ്യര്‍ കുടിയാംശേരില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. APL MB 02 saji cheriyan ആലപ്പുഴയിൽ ലോക മത്സ്യദിനാചരണത്തിൻെറ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.