മഴയിൽ വീട് തകർന്നു; മൂന്നുലക്ഷം രൂപയുടെ നഷ്​ടം

ഹരിപ്പാട്: ശക്തമായ മഴയിലും കാറ്റിലും വീട്​ നിലംപൊത്തി. ഹരിപ്പാട് നഗരസഭ 12ാം വാർഡിൽ അകംകുടിമുറിയിൽ എഴുത്തുകാര​ൻെറ വടക്കതിൽ ഹരികുമാറി​ൻെറ വീടാണ്​ തകർന്നത്​. തിങ്കളാഴ്ച പുലർച്ച ആറിനാണ്​ സംഭവം. ശബ്​ദംകേട്ട് ഹരികുമാറും ഭാര്യ സുജിതയും മക്കളായ ശ്രീഹരിയും വിഷ്ണുവും പുറത്തേക്ക്​ ഓടിയതിനാൽ വൻദുരന്തം ഒഴിവായി. കുടുംബം ബന്ധുവീട്ടിലേക്ക് താമസം മാറി. ടി.വി, ഫ്രിഡ്ജ്, മിക്സി, അലമാര, ഫർണിച്ചർ, വസ്ത്രങ്ങൾ, കുട്ടികളുടെ പുസ്‌തകങ്ങൾ, മൊബൈൽ ഫോണുകൾ ഉൾ​െപ്പടെ നശിച്ചു. മൂന്നുലക്ഷം രൂപയുടെ നാശനഷ്​ടം കണക്കാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.