ട്രാഫിക് എസ്.ഐയെ മർദിച്ച കേസിൽ രണ്ടുപേർ റിമാൻഡിൽ

ചേര്‍ത്തല: മദ്യലഹരിയിൽ അമിതവേഗത്തിൽ പാഞ്ഞ വാഹനം തടയാന്‍ ശ്രമിച്ച ട്രാഫിക് എസ്.ഐക്കുനേരെ ആക്രമം നടത്തിയ കേസില്‍ രണ്ടുപേർ റിമാൻഡിൽ. വെളക്കുടി കുന്നിക്കോട് ശാസ്ത്രി കവല സി.എം. വീട്ടില്‍ ഷമീര്‍ മുഹമ്മദ് (29), ആവണീശ്വരം ബിബിന്‍ ഹൗസില്‍ ബിബിന്‍ രാജ് (26) എന്നിവരെയാണ്​ റിമാൻഡ്​ ​െചയ്​ത്​. അസ്വസ്ഥത​ അനുഭവപ്പെട്ട ഒന്നാംപ്രതി മിലിട്ടറി ടെക്‌നിക്കല്‍ സ്​റ്റാഫായ കൊട്ടാരക്കര പത്തനാപുരം വെളകുടി പഞ്ചായത്തില്‍ ആവണീശ്വരം സാബുരാജാ വിലാസത്തില്‍ ജോബിൻ (29) ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളെ ആശുപത്രിയില്‍നിന്നും വിടുന്നമുറക്ക് വീണ്ടും കോടതിയില്‍ ഹാജരാക്കും. ഞായറാഴ്​ച ഉച്ചക്ക്​ ഒന്നിന്​ ചേർത്തല സ്​​റ്റേഷനുസമീപം നടത്ത ആക്രമണത്തിൽ ​ട്രാഫിക് എസ്.ഐ ജോസി സ്​റ്റീഫനാണ്​​ (55) മർദനമേറ്റത്​. അക്രമത്തില്‍ പരിക്കേറ്റ എസ്.ഐ ജോസ് സ്​റ്റീഫ​ൻെറ മൂക്കി​ൻെറ എല്ലിന്​ പൊട്ടലുണ്ട്. ​​​പ്രതികൾ സഞ്ചരിച്ച ജീപ്പിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. രൂപമാറ്റംവരുത്തിയ ജീപ്പിനെ കുറിച്ച്​ പൊലീസ് മോട്ടോര്‍ വാഹനവകുപ്പിന്​ കത്ത് നല്‍കിയിട്ടുണ്ട്. അപകടകരമായി വാഹനം ഓടിച്ചതിനെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിർദേശത്തെ തുടര്‍ന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. കൈകാണിച്ചിട്ടും നിര്‍ത്താത്തതിനാലാണ് പിന്തുടര്‍ന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.