ഇടിമിന്നൽ: വീടുകളുടെ ഭിത്തി വിണ്ടുകീറി

lead package ആലപ്പുഴ: കനത്തമഴക്കൊപ്പമുണ്ടായ ഇടിമിന്നലിൽ മൂന്ന്​ വീടുകളുടെ ഭിത്തി വിണ്ടുകീറി. വൈദ്യ​ുതി ഉപകരണങ്ങൾ കത്തിനശിച്ചു. തിങ്കളാഴ്​ച ​ൈവകീട്ട്​ 3.30നായിരുന്നു സംഭവം. പുന്നമട വാർഡിൽ പനക്കൽ ശ്രീരംഗൻ, പനക്കൽ ബൈജു, പനക്കൽ രാജു, നാലുതെങ്ങുങ്കൽ ജോസഫ് എന്നിവരുടെ വീടുകളുടെ ഭിത്തികളാണ്​ വിണ്ടുകീറിയത്​. ടി.വി, ഫ്രിഡ്ജ്, ഫാനുകൾ, ട്യൂബുലൈറ്റ്​, ബൾബ്​ തുടങ്ങിയ ഉപകരണങ്ങളും കത്തിനശിച്ചു. ---------- ആലപ്പുഴയിൽ കൺട്രോൾ റൂം ആലപ്പുഴ: മഴക്കെടുതി നേരിടാൻ ആലപ്പുഴ നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. വെള്ളക്കെട്ട് ഒഴിവാക്കാൻ പമ്പ് സെറ്റ് അടക്കം ഉപകരണങ്ങളും സജ്ജമാണ്. അഞ്ച്​ ഹെൽത്ത്​ സർക്കിളുകളുടെ കീഴിൽ പൊഴികളിലെ ഒഴുക്ക്​ ഉറപ്പുവരുത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിന്​ ആവശ്യമായ മു​െന്നാരുക്കം ആരംഭിച്ചതായി നഗരസഭാധ്യക്ഷ സൗമ്യരാജ്​ അറിയിച്ചു. ഫോൺ: 0477 2251792, 9446035918.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.