അപകടക്കെണിയായി ബാർ ഹോട്ടലിന്​ മുന്നിലെ പാർക്കിങ്​

അമ്പലപ്പുഴ: ബാര്‍ ഹോട്ടലി​ൻെറ മുന്നില്‍ ദേശീയപാതയോരത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. പറവൂര്‍ ജങ്ഷനിലെ ബാര്‍ ഹോട്ടലില്‍ എത്തുന്നവരുടെ വാഹനങ്ങളാണ് ദേശീയപാതയോരത്ത് നിർത്തിയിടുന്നത്​. പുന്നപ്ര വടക്ക് പഞ്ചായത്തിന് മുന്നിലൂടെ ദേശീയപാതയിലേക്ക് കയറുന്ന വാഹനങ്ങള്‍ക്കും ബാര്‍ ഹോട്ടലിന് മുന്നിലെ പാര്‍ക്കിങ് തടസ്സമാണ്​. തിങ്കളാഴ്ച ഉച്ചയോടെ ബാര്‍ ഹോട്ടലില്‍നിന്ന്​ പുറത്തേക്കുവന്ന കാര്‍ തട്ടി ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു. ഇതിന് മുമ്പും സമാനസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സമീപ കച്ചവടക്കാര്‍ പറയുന്നു. പഞ്ചായത്തിലേക്ക് കയറുന്ന റോഡരുകിലും ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് പതിവാണ്. വ്യവസായ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ നിർമിക്കുമ്പോള്‍ പാര്‍ക്കിങ്ങിനുള്ള ഇടം പ്രത്യേകം ഒരുക്കണം. എന്നാല്‍, ഇവിടെ മതിയായ പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടില്ലെന്ന ആരോപണമുണ്ട്​. ഇവിടെ ബാര്‍ ആരംഭിക്കുന്നതിൽ തുടക്കം മുതല്‍ പ്രതിഷേധം ശക്തമായിരുന്നു. ---------- (ചിത്രം.... പറവൂര്‍ ബാര്‍ഹോട്ടലിന് മുന്നിലെ പാര്‍ക്കിങ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.