കായംകുളം: അർബുദ ബാധിതനായ കുട്ടിക്ക് ചികിത്സ വൈകിയ ചേരാവള്ളി അർബൻ ആരോഗ്യകേന്ദ്രത്തിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. ചികിത്സ വൈകിയ കുട്ടി മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നായിരുന്നു ആവശ്യം. ടൗൺ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം നഗരസഭ യു.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ സി.എസ്. ബാഷ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഹസീം അമ്പിരേത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അരിത ബാബു, ദലിത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ബിദു രാഘവൻ, സമീർ ചേരാവള്ളി, കൊച്ചുമോൻ, ദിലീപ് രാകേഷ് പുത്തൻവീടൻ, വത്സല കുഞ്ഞുമോൻ, അഫ്നാൻ ചാങ്ങയിൽ, അരുൺ കാവടിപാലം, അനീഷ് കളത്തിൻെറ വടക്കതിൽ, അമീൻ, ആരിഫ്, സുരേഷ്, ശിവരാജൻ, ജൗഹർ എന്നിവർ നേതൃത്വം നൽകി. ചിത്രം:APLKY3YC ചേരാവള്ളി അർബൻ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് യു.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ സി.എസ്. ബാഷ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.