കെ.എസ്.ആർ.ടി.സി സർവിസില്ല; യാത്രക്ലേശം രൂക്ഷം

കുട്ടികൾ ഉൾ​െപ്പടെയുള്ളവർ ബസുകൾക്കായി നെട്ടോട്ടത്തിൽ പൂച്ചാക്കൽ: പാണാവള്ളി, വടുതല, പൂച്ചാക്കൽ മേഖലകളിൽ യാത്രക്ലേശം രൂക്ഷമായി. ജോലി, പഠനാവശ്യാർഥം വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ട വിദ്യാർഥികളും സ്ത്രീകളും ഉൾ​െപ്പടെയുള്ളവർ പല സമയത്തും പെരുവഴിയിലാകുന്ന അവസ്ഥയുണ്ട്. രാവിലെയും വൈകീട്ടും കുട്ടികൾ ഉൾ​െപ്പടെയുള്ളവർ ബസുകൾക്കായി നെട്ടോട്ടമാണ്​. കിട്ടുന്ന ബസിൽ തിങ്ങിനിറഞ്ഞ്​ പോകേണ്ടതും ദുരിതമാകുകയാണ്. സ്​കൂളുകളും കോളജുകളും തുറന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഹെൽമറ്റ് നിർബന്ധമാക്കിയതോടെ കുട്ടികൾക്ക് ബൈക്കുകളിൽ ലിഫ്റ്റ് ചോദിച്ച് പോകാനും കഴിയുന്നില്ല. ചേർത്തലയിൽനിന്ന്​ പൂച്ചാക്കൽ, അരൂക്കുറ്റി വഴി സർവിസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി സർവിസുകളൊന്നും പുനരാരംഭിക്കാത്തതാണ് യാത്രക്ലേശത്തിന് പ്രധാന കാരണം. ഫോർട്ട്കൊച്ചി, തോപ്പുംപടി, കാക്കനാട്, ആലുവ, കോട്ടയം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവിസ് ഉണ്ടായിരുന്നതാണ്. മൂന്ന് പതിറ്റാണ്ടായി വളരെ പ്രയോജനകരമായ സർവിസ് നടത്തിയിരുന്ന തിരുവനന്തപുരം ഫാസ്​റ്റ്​ സർവിസ് നിർത്തിയതിൽ വ്യാപക പ്രതിഷേധമുണ്ട്. സ്വകാര്യ ബസുകൾ പലതും ഓടിത്തുടങ്ങാത്തതും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ലാഭകരമല്ലാത്തതിനാൽ സർവിസുകൾ മുടക്കുന്ന അവസ്ഥയും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. എറണാകുളത്തും മറ്റ് പ്രാന്തപ്രദേശങ്ങളിലും പോയി വരുന്നതിന് ഏറ്റവും പ്രയോജനകരമായ സർവിസുകളാണ് ഇതുവരെ പുനരാരംഭിക്കാത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.