അന്ധകാരനഴി: ഫിഷറീസ് വകുപ്പി​െൻറ അഭിപ്രായംതേടി മനുഷ്യാവകാശ കമീഷൻ

അന്ധകാരനഴി: ഫിഷറീസ് വകുപ്പി​ൻെറ അഭിപ്രായംതേടി മനുഷ്യാവകാശ കമീഷൻ ആലപ്പുഴ: കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത് പഞ്ചായത്തുകളിലെ ആയിരത്തിലധികം വീട്ടുകാർ അനുഭവിക്കുന്ന വെള്ളക്കെട്ടിനെത്തുടർന്നുള്ള ദുരിതങ്ങൾക്ക് പരിഹാരം കാണാൻ ഫിഷറീസ് വകുപ്പിനെക്കൂടി കേൾക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ തീരുമാനിച്ചു. അന്ധകാരനഴി പദ്ധതിപ്രദേശം സന്ദർശിച്ചശേഷം കമീഷൻ അംഗം വി.കെ. ബീനാകുമാരി ആലപ്പുഴ ​െഗസ്​റ്റ്​ ഹൗസിൽ വിളിച്ച ഉദ്യോഗസ്ഥതല അവലോകന യോഗത്തിൽ ഫിഷറീസ് വകുപ്പ്​ പ്രതിനിധികൾ പങ്കെടുത്തിരുന്നില്ല. ഒരു യോഗം കൂടി വിളിക്കും. സബ് കലക്​ടർ ഉൾപ്പെടെയുള്ളവരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. അന്ധകാരനഴി-വെട്ടക്കൽ ജനകീയ കൂട്ടായ്​മക്കുവേണ്ടി സെക്രട്ടറി കവിരാജ് സമർപ്പിച്ച പരാതിയിലാണ് നടപടി. അതിവർഷവും പ്രളയവും കൈയേറ്റവും മാലിന്യനിക്ഷേപവും തോടുകളിലെ നീരൊഴുക്ക് തടസ്സപ്പെടുത്തിയത് കാരണമാണ് വെള്ളക്കെട്ട് ഉണ്ടാകുന്നതെന്ന് ജില്ല ഭരണകൂടം അറിയിച്ചു. അടിയന്തരമായി ഷട്ടർ തുറക്കണമെന്നും മണൽ നീക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പരാതികൾ രണ്ടാഴ്​ചക്കകം എഴുതി നൽകാൻ കമീഷൻ ആവശ്യപ്പെട്ടു. ബന്ധപ്പെട്ട വകുപ്പുകളുടെ നിഷ്ക്രിയത്വം കാരണമാണ് തങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നതെന്ന് പരാതിക്കാരൻ ബോധിപ്പിച്ചു. പോസ്​റ്റര്‍ പ്രകാശനം ആലപ്പുഴ: എ​ൻെറ ജില്ല മൊബൈൽ ആപ്ലിക്കേഷ‍ൻെറ പ്രചാരണത്തിന്​ തയാറാക്കിയ പോസ്​റ്റർ ജില്ല കലക്​ടർ എ. അലക്​സാണ്ടര്‍ പ്രകാശനം ചെയ്​തു. ജില്ല ​പൊലീസ് മേധാവി ജി. ജയദേവ്‍, ജില്ല വികസന കമീഷണര്‍ കെ.എസ്. അഞ്ജു, സബ് കലക്​ടര്‍ സൂരജ് ഷാജി, ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കലക്​ടര്‍ ആശ സി. എബ്രഹാം എന്നിവര്‍ പങ്കെടുത്തു. തുല്യത കോഴ്​സ്​: രജിസ്ട്രേഷൻ 15 വരെ ആലപ്പുഴ: ഹയർ സെക്കന്‍ഡറി തുല്യത കോഴ്സി‍ൻെറ രജിസ്ട്രേഷൻ നവംബർ 15ന് അവസാനിക്കുമെന്ന് സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ അറിയിച്ചു. പത്താംതരം തുല്യത കോഴ്സ് വിജയിച്ചവര്‍ക്കും 10ാം ക്ലാസ് വിജയിച്ച 22ന്​ മുകളില്‍ പ്രായമുള്ളവർക്കും കോഴ്സിൽ ചേരാം. 2500 രൂപയാണ് ഫീസ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് പഠനം സൗജന്യമാണ്. രണ്ടുവർഷമാണ് കാലാവധി. കൂടുതൽ വിവരങ്ങൾ ജില്ല സാക്ഷരതാമിഷൻ ഓഫിസില്‍ ലഭിക്കും. ഫോൺ: 0477 225 2095.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.