സമരം നടത്തി

ആര്യാട്: ടൈൽ പാകിയ അപ്രോച് റോഡിൽ അപകടം വർധിച്ചതിൽ യൂത്ത്​ കോൺ​ഗ്രസ്​ ആര്യാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചു. ആര്യാട് എ.എസ് കനാലിന് കുറുകെ പാലം പണിതശേഷം ഇരുവശത്തേക്കുമുള്ള ടൈൽ പാകിയ അപ്രോച് റോഡുകളാണ് മഴ പെയ്താൽ അപകട ഭീഷണിയിലുള്ളത്​. അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടാകാത്തതിൽ വള്ളാപ്പടിപാലത്തിൽ നടത്തിയ സമരം ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അജികുമാർ ചിറ്റേഴം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ വിനുകുമാർ, സനൽകുമാർ, ദീപു ജോസഫ്, ഹെബിച്ചൻ, ജോസ്മോൻ തുടങ്ങിയവർ സംസാരിച്ചു. പടം: വള്ളാപ്പടിപാലത്തിൽ നടത്തിയ സമരം ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അജികുമാർ ചിറ്റേഴം ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.