വഴിയോരകച്ചവട കമ്മിറ്റി രൂപവത്കരണത്തില്‍ തര്‍ക്കം; എൽ.ഡി.എഫ്​ ഭരണത്തിനെതിരെ സി.ഐ.ടി.യു സമരം

-മുനിസിപ്പൽ ​െസക്രട്ടറിയെ തടഞ്ഞു​െവച്ചു ചേര്‍ത്തല: വഴിയോര കച്ചവടത്തിനായുള്ള കമ്മിറ്റി (വൻെറർ കമ്മിറ്റി) രൂപവത്കരണത്തില്‍ തര്‍ക്കം. സി.ഐ.ടി.യു അംഗങ്ങളെ ഒഴിവാക്കാന്‍ ശ്രമിച്ചെന്നാരോപിച്ച്​ നഗരസഭയിലെ എല്‍.ഡി.എഫ് ഭരണത്തിനെതിരെ വഴിയോരകച്ചവട തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) സമരം തുടങ്ങി. തൊഴിലാളികള്‍ മുനിസിപ്പല്‍ സെക്രട്ടറിയെ തടഞ്ഞുവെച്ചു. നിലവില്‍ 66 വഴിയോര കച്ചവടക്കാര്‍ക്കാണ് നഗരസഭ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയത്. 2018ലെ വഴിയോര കച്ചവട സംരക്ഷണ നിയമത്തി​ൻെറ ഭാഗമായി നടത്തിയ സർവേയില്‍ 276 പേരെ കണ്ടെത്തിയതില്‍ നിന്നാണ് 66 പേര്‍ക്ക് കാര്‍ഡ് നല്‍കിയത്. നഗരസഭ പരിധിയില്‍ ഉള്ളവര്‍ക്കുമാത്രമാണ് കാര്‍ഡ് നല്‍കിയത്. അടുത്തിടെ നഗരസഭ കുടുംബശ്രീ യൂനിറ്റുകള്‍ വഴി സര്‍വേ നടത്തിയപ്പോള്‍ 307 പേരെ കണ്ടെത്തിയിരുന്നു. ഇവര്‍ക്കെല്ലാം കാര്‍ഡു നല്‍കി കമ്മിറ്റി രൂപവത്കരിക്കണമെന്ന് സി.ഐ.ടി.യു യൂനിയന്‍ ഏരിയ സെക്രട്ടറി സി. പ്രസാദ്, പ്രസിഡൻറ്​ പി.എല്‍. സന്തോഷ്‌കുമാര്‍, കെ.പി. രാധാകൃഷ്ണന്‍, കെ. മോഹന്‍ദാസ് എന്നിവര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുയര്‍ത്തിയാണ് നഗരസഭയില്‍ സമരം നടത്തിയത്. പൊലീസെത്തിയാണ് ഇവരെ നീക്കിയത്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്താണ് സി.ഐ.ടി.യു അംഗങ്ങളെ ഒഴിവാക്കി കമ്മിറ്റി രൂപവത്കരിക്കാന്‍ ശ്രമം നടന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. ഇപ്പോഴും കൗണ്‍സിലില്‍ സി.പി.ഐ ഇടപെടലില്‍ അവിശുദ്ധ ബന്ധത്തിലൂടെ അതേനില തുടര്‍ന്ന് തെരഞ്ഞെടുപ്പ്​ നടത്താനാണ്​ നീക്കമെന്നാണ് സി.ഐ.ടി.യു ആരോപണം. നിലവില്‍ എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി യൂനിയന്‍ അംഗങ്ങള്‍ക്കു മാത്രമാണ് തിരിച്ചറിയല്‍ കാര്‍ഡുള്ളത്. ഇതിനെതിരെ സി.പി.എം നേതൃത്വത്തിന്​ പരാതി നല്‍കിയിട്ടുണ്ടെന്നും പ്രക്ഷോഭം ശക്തമാക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വൈദ്യുതി മുടങ്ങും ആലപ്പുഴ: ടൗൺ ഇലക്​ട്രിക്കൽ സെക്​ഷൻ പരിധിയിലെ വീരയ്യ, ടി.ഡി.എം, ടെലിഫോൺ എക്​​സ്​ചേഞ്ച്​, ജോയ്​ ആലുക്കാസ്​ ട്രാൻസ്​ഫോർമറുകളുടെ പരിധിയിൽ ബുധനാഴ്​ച രാവിലെ 8.30 മുതൽ വൈകീട്ട്​ 5.30 വരെ വൈദ്യുതി തടസ്സപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.